മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരളയുടെ പതിനാറാം ജില്ലാ സമ്മേളനവും കുടുംബ സംഗമവും പുഴയ്ക്കൽ വെഡിംഗ് വില്ലേജിൽ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. പെട്രോൾ പമ്പുകളിൽനിന്നു കാനുകളിൽ ഇന്ധനം ലഭിക്കാത്ത വിഷയത്തിൽ സർക്കാർ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. വൈദ്യുത ദീപാലങ്കാരമത്സരത്തിൽ വിജയിച്ചവർക്കുള്ള ട്രോഫികൾ വിതരണംചെയ്തു. പ്രസിഡന്റ് റാഫി ഫിനക്സ് അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ മുഖ്യാതിഥിയായി.
സംഘടനയിലെ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു,സൗണ്ട്, ലൈറ്റ് എന്നീ മേഖലയിൽ എൻജിനീയറിംഗ് കോഴ്സ് പാസായവർ, ഉന്നത വിജയം കൈവരിച്ചവർ, ഓസ്കാർ ഇവന്റ് എംഡി ജെനീഷ്, സാജ് ഗ്രൂപ്പ് എംഡി സി.ആർ. സുരേഷ് തുടങ്ങിയവരെ എംഎൽഎ ആദരിച്ചു. ജില്ലാ സെക്രട്ടറി ഷിജോൺ അലൻജീസ്, ജനറൽ കൺവീനർ ബെന്നി നീലങ്കാവിൽ, ബാബുരാജ്, ഷാജി വർഗീസ്, ജുബി ജോസ്, ഷാജു അത്താണി, ബിജു മുട്ടത്ത്, സുഖിൽ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District Conference Nattuvishesham District News