ഫുട്ബോൾ മത്സരം ഫുട്ബോൾ താരം എൻ.എസ്. ജിതിൻ ഉദ്ഘാടനം ചെയ്യുന്നു.
പേരാമംഗലം: ശ്രീദുർഗാവിലാസം സ്കൂൾ ഗ്രൗണ്ടിൽ പൂർവ വിദ്യാർഥികളും വിദ്യാർഥികളും പരസ്പരം മത്സരിച്ച സൗഹൃദ ഫുട്ബോൾ മത്സരം നടന്നു. മത്സരത്തിൽ പൂർവ വിദ്യാർഥികളുടെ ടീം വിജയിച്ചു. ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ ഫുട്ബോൾ താരം എൻ.എസ്. ജിതിൻ ഉദ്ഘാടനം ചെയ്തു.
തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡേവിഡ് ആന്റോ, കേരള സെവൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. എം. ലെനിൻ, കേരള സന്തോഷ് ട്രോഫി കോച്ചും ഐഎസ്എൽ ഈസ്റ്റ്ബംഗാൾ കോച്ച് ബിനോ ജോർജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.