x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​ക്കാ​രി​ത്ത​ട​ത്ത് വീ​ണ്ടും കാ​ട്ടാ​ന: മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: July 7, 2026 02:02 AM IST | Updated: July 7, 2026 02:02 AM IST

ജ​ന​കീ​യ സ​മി​തി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ൽ​കു​ന്നു.

പു​ത്തൂ​ർ: മാ​ന്ദാ​മം​ഗ​ലം -വെ​ള്ള​ക്കാ​രി​ത്ത​ട​ത്ത് വീ​ണ്ടും കാ​ട്ടാ​ന ഇ​റ​ങ്ങി. ര​ണ്ടാ​ന​ക​ളാ​ണ് തോ​ട്ടി​ലി​റ​ങ്ങി​യ​ത്. തെ​ങ്ങ്, വാ​ഴ, ഇ​ട​വി​ള​ക​ൾ എ​ന്നി​വ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന​യെ ക​ണ്ട് തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും ജോ​ലി മാ​റ്റി​വ​ച്ച് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റി. അ​തേ​സ​മ​യം കാ​ട്ടാ​നശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ള്ള​ക്കാ​രി​ത്ത​ടം ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ കെ. ​രാ​ജ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.


ആ​ന​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ എഐ സം​വി​ധാ​നം ഏ​ർ​പ്പെ​ട​ത്തു​ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി.​കെ. ഷാ​ജി, സ​മ​രസ​മി​തി ക​ൺ​വീ​ന​ർ ബാ​ബു പ​ന​യ്ക്ക​ൽ, ജോ​യി​ന്‍റ്് ക​ൺ​വീ​ന​ർ ബി.​എ​സ്. എ​ഡ്വി​സ​ൻ, പൗ​ലോ​സ് തെ​റ്റ​യി​ൽ, തു​ട​ങ്ങി​യ​വ​ർ നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Wild Elephant Nattuvishesham District News

Recent News

Corehub Up