x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: July 7, 2026 02:13 AM IST | Updated: July 7, 2026 02:13 AM IST

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം

തൃ​ശൂ​ർ: അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ൽ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ശ്വാ​സം മു​ഖ​മു​ദ്ര​യാ​ക്കി അ​ർ​പ്പ​ണ​ബോ​ധ​വും സ​മ​ർ​പ്പ​ണ മ​നോ​ഭാ​വ​വും വ​ള​ർ​ത്ത​ണ​മെ​ന്നും ദൈ​വ​ഹി​തം തി​രി​ച്ച​റി​ഞ്ഞു​ള്ള ല​ക്ഷ്യ​മാ​ണ് ജീ​വി​ത​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​രൂ​പ​ത​യു​ടെ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​ന​വും പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​യ്ക്ക് ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ 150 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളു​ടെ വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൂ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ കു​റി​ച്ചു​ള്ള ക​രി​യ​ർ ഒ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സി​ന് ഐ.​ടി. അ​രു​ണ​ൻ നേ​തൃ​ത്വം ന​ൽ​കി.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി.​ഷാ​ജു, ട്ര​ഷ​റ​ർ സി.​ടി ജോ​യ്, അ​തി​രൂ​പ​ത ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി ഷി​ന്‍റോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​തി​രൂ​പ​ത​യി​ലെ  കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളു​ടെ മ​ക്ക​ളെ​യാ​ണ് മെ​റി​റ്റ് ഡേ​യി​ൽ ആ​ദ​രി​ച്ച​ത്.

Tags : Merit Day Nattuvishesham District News

Recent News

Corehub Up