ബിരുദദാന ചടങ്ങ് മന്ത്രി റോജി എം.ജോൺ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: വിമല കോളജിലെ ബിരുദദാന ചടങ്ങ് മന്ത്രി റോജി എം.ജോൺ ഉദ്ഘാടനം ചെയ്തു. സിഎംസി നിർമല പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജരുമായ സിസ്റ്റർ സാലി പോൾ അധ്യക്ഷത വഹിച്ചു. രാജൻ ജെ.പല്ലൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
കാലിക്കട്ട് സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാർ, വിഎസ്എസ്സി ശാസ്ത്രജ്ഞ ഡോ. എം.ബി. ധന്യ, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ് എന്നിവർ പ്രസംഗിച്ചു. പരീക്ഷാ കൺട്രോളർ ഡോ.എം. വിമല നേതൃത്വം നൽകി. 700ൽപരം വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.