മെറിറ്റ്ഡേ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് സിജിഎച്ച്എസിൽ പിടിഎ ജനറൽബോഡി യോഗവും മെറിറ്റ് ഡേയും നടത്തി. കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു.
അധ്യാപകപ്രതിനിധി ഡിൻഡ പോൾ, പിടിഎ പ്രസിഡന്റ് ലിന്റോ പോൾ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ സിഎംസി, സെന്റ് ആൻസ് പള്ളി വികാരി ഫാ. ജോർജ് എടക്കളത്തൂർ, ലോക്കൽ മാനേജർ സിസ്റ്റർ സാന്നിധ്യ, സ്റ്റാഫ് പ്രതിനിധി ആൻ റോസ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, എൽഎസ്എസ്, യുഎസ്എസ് മേഖലയിൽ മികവു തെളിയിച്ചവരെ ആദരിച്ചു.
Tags : Merit Day Nattuvishesham District News