പെരുവന്താനം സെന്റ് ആന്റണീസ് കോളജ്
മുണ്ടക്കയം: അറിവിന്റെ വെളിച്ചം പകർന്നുനൽകിയ ഗുരുഭൂതർക്ക് ആദരവുമയി പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിക്കുന്നു. ഏഴിന് ഉച്ചകഴിഞ്ഞ് 1.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിക്കും.
നാലു പതിറ്റാണ്ടിലേറെയായി അധ്യാപന രംഗത്ത് അതുല്യ സേവനം കാഴ്ചവെച്ച പ്രൊഫ. പി.ജെ. വർക്കിയെ ചടങ്ങിൽ ആദരിക്കും. അൻപതോളം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ബേബിച്ചൻ ഏർത്തയിൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അധ്യാപനത്തോടൊപ്പം കലാമേഖലയിലും തിളങ്ങുന്ന പ്രൊഫഷണൽ ആർട്ടിസ്റ്റും അധ്യാപികയുമായ ആഷിൻ ജോസ് അവതരിപ്പിക്കുന്ന നൃത്താവിഷ്കാരവും ചടങ്ങിന് മാറ്റുകൂട്ടും.
പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽമാരായ പി.ആർ.രതീഷ് , ബോബി കെ. മാത്യു, സുപർണ രാജു, അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, റ്റിജോമോൻ ജേക്കബ്, സ്റ്റാഫ് സെക്രട്ടറിമാരായ പി. അനുരാഗ്, എസ്. ഷാന്റിമോൾ, ജസ്റ്റിൻ ജോസ്, ജിനു തോമസ്, അഞ്ജലി ആർ. നായർ എന്നിവർ നേതൃത്വം നൽകും.
Tags : TeachersDay NattVishasham DistrictNews