കർഷകസഭ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പുന്നയൂർക്കുളം: പഞ്ചായത്ത് കൃഷിഭവന്റെയും സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. സഹകരണ ബാങ്കിന്റെ കെ.ജി. കരുണാകര മേനോൻ സ്മാരകഹാളിൽ നടത്തിയ കർഷകസഭ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹസൻ തളികശേരി അധ്യ ക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബീന പരീത് ക്ലാസെടുത്തു.
കാർഷിക സെമിനാർ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു,
സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപാലൻ മോഡറേറ്ററായിരുന്നു. ഇഫ്കോ ഓഫീസർ ശ്രീജേഷ് നാഥ് വിഷയം അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് മെന്പർ ഷംസീറ അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ കെ. അബൂബക്കർ, വി. അപ്പുമാസ്റ്റർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. ധർമ്മൻ, കെ.എച്ച്. ആബിദ് എന്നിവർ പ്രസംഗിച്ചു, കൃഷി ഓഫീസർ നഈമ സ്വാഗതവും സഹകരണ ബാങ്ക് സെക്രട്ടറി ഏ.കെ. സതീഷ് കുമാർ നന്ദിയും പറഞ്ഞു.