പുലികളി
തൃശൂർ: പുലിക്കളി മഹോത്സവം സംഘാടകസമിതി യോഗത്തിനു മുന്നോടിയായി ഡെപ്യൂട്ടി മേയർ എ. പ്രസാദിന്റെ നേതൃത്വത്തിൽ ആദ്യ ആലോചനായോഗം ചേർന്നു.
പുലിക്കളിയിൽ പങ്കെടുക്കുന്ന ടീമുകൾ 15നു വൈകീട്ട് 4.30 നു മുന്പായി കോർപറേഷൻ ആരോഗ്യ വിഭാഗത്തിൽ പേരു രജിസ്റ്റർ ചെയ്യാനും 20നുമുന്പ് പുലിക്കളി സംഘാടകസമിതി യോഗം ചേരാനും തീരുമാനമായി. ഓഗസ്റ്റ് 29നാണു പുലിക്കളി.
പുതിയതായി രൂപീകരിക്കപ്പെട്ട ഒളരിക്കര പുലിക്കളി സംഘമടക്കം പത്തു പുലിക്കളി സം ഘങ്ങളുടെ പ്രതിനിധികളും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ആർ. സന്തോ ഷ്, ജേക്കബ് പുലിക്കോട്ടിൽ, ഷീന ചന്ദ്രൻ, അഡ്വ. വില്ലി ജിജോ, കെ. ഗോപാലകൃഷ്ണൻ, കരോളി ജോഷ്വ, മേഫി ഡെൽസൺ, ടി.ആർ. ഹിരൺ, രഘുനാഥ് സി. മേനോൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Tags : Pulikali Nattuvishesham District News