ലുലു മാൾ
കോട്ടയം: പ്രമുഖ ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന ലുലു എന്‍ഡ് ഓഫ് സീസണ് സെയിലും ലുലു ഓണ്‍ സെയിലും ഒമ്പത് മുതല്‍ 12 വരെ നടക്കും. മിഡ്നൈറ്റ് സെയിലിന്റെ ഭാഗമായി നാലു ദിവസവും ലുലുമാള്‍ രാവിലെ ഒമ്പതുമുതല്‍ പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയ്ക്കുപുറമെ മാളില്‍ പ്രവര്‍ത്തിക്കുന്ന 200ലധികം ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡ് ഔട്ട്ലറ്റുകളിലും പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാകും.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിത്യേന ആവശ്യമായ ഉത്പന്നങ്ങള്‍ക്കു പ്രത്യേക വിലക്കിഴിവുകള്‍ ഒരുക്കിയിട്ടുണ്ട്. ലുലു ഫാഷന്‍ സ്റ്റോറില്‍ പ്രമുഖ ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ക്കും ഫാഷന്‍ ഉത്പന്നങ്ങള്‍ക്കും പകുതി വില വരെയുള്ള ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ലുലു കണക്ടില്‍ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള് എന്നിവയ്ക്കു പ്രത്യേക വിലക്കിഴിവിനൊപ്പം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
എക്സ്ചേഞ്ച് ഓഫറുകളും നോകോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ഇതിനുപുറമെ വിവിധ ബാങ്ക് ഓഫറുകളും സെയിലിന്റെ ഭാഗമായുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 10 ശതമാനം വരെ അധിക കാഷ്ബാക്ക് ലഭിക്കും. മാളിലെ 200ലധികം ബ്രാന്‍ഡ് ഔട്ട്ലറ്റുകളിലും ലുലു ഓണ്‍ സെയിലിന്റെ ഭാഗമായി പ്രത്യേക ഓഫറുകള്‍ ലഭ്യമാകും. കുട്ടികളുടെയും കുടുംബങ്ങളുടെയും വിനോദകേന്ദ്രമായ ഫണ്‍ട്യൂറയില്‍ റൈഡുകള്‍ക്കും ഗെയിമുകള്‍ക്കും പ്രത്യേക ഓഫര്‍ പാക്കേജുകള്‍ ലഭിക്കും. നാലു ദിവസവും രാത്രി 12 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ പ്രത്യേക ഓഫറുകള്‍ക്കൊപ്പം ബൗളിംഗ് മത്സരവും സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മിഡ്നൈറ്റ് സെയിലിന്റെ ഭാഗമായി ഫണ്‍ട്യൂറ പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കും. ഫുഡ് കോര്‍ട്ടുകളിലും മിഡ്നൈറ്റ് സെയിലിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു ദിവസവും ഫുഡ് കോര്‍ട്ടുകള്‍ പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കും.
Tags : Lulu Nattuvishesham District News