NRI
കുവൈറ്റ് സിറ്റി: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് കുവൈറ്റ് "ഇന്ത്യ ഉത്സവ്' സംഘടിപ്പിക്കുന്നു. കുവൈറ്റിലെ വിവിധ ഔട്ട്ലെറ്റുകളിലായി 2026 - 27 വരെ നീണ്ടു നിൽക്കുന്ന "ഇന്ത്യ ഉത്സവ്' അൽ-റായി ലുലു ഹൈപ്പർമാർക്കറ്റിൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയാണ് ഉദ്ഘാടനം നിർവഹിച്ചു.
ലുലു കുവൈറ്റിന്റെ ഉന്നത മാനേജ്മെന്റ് അംഗങ്ങളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പരമ്പരാഗത ഇന്ത്യൻ സംഗീത ബാൻഡിന്റെ അവതരണത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇന്ത്യൻ ബ്രാൻഡഡ് ഉത്പന്നങ്ങളായ ഗ്രോസറികൾ, മാംസം, പഴങ്ങളും പച്ചക്കറികളും ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉത്പന്നങ്ങൾ, ഫ്രെഷ്, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ, ഫാഷൻ വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളിൽ ആകർഷകമായ വിലക്കുറവുകളും പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.
സാരികൾ, ചുരിദാറുകൾ, ലെഹങ്കകൾ എന്നിവയ്ക്ക് ഫ്ലാറ്റ് 25 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചതോടെ എല്ലാ പ്രായത്തിലുള്ള ഷോപ്പർമാരുടെയും ആവേശം ഇരട്ടിയായി.
Business
കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ ഈ മാസം എട്ടുമുതൽ 11 വരെ നടക്കും. കൊച്ചി ലുലു മാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക.
ഈ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ പുലർച്ചെ രണ്ടു വരെ ഇടപ്പള്ളി ലുലു മാളും ലുലു സ്റ്റോറുകളും തുറന്നുപ്രവർത്തിക്കും. ഏർലി ആക്സസ് വഴി ലുലു ലോയൽറ്റി ഹാപ്പിനസ് അംഗങ്ങൾക്ക് നാളെ മുതൽ ഷോപ്പിംഗ് നടത്താം.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നീ ലുലു സ്റ്റോറുകളും അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകളും ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷനിൽ 50 ശതമാനം വിലക്കുറവിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ ലഭിക്കും. ലുലു ഫാഷൻ സ്റ്റോറിലെ ഐ എക്സ്പ്രസ്, ബ്ലഷ് സ്റ്റോറുകളിലും 50 ശതമാനം വിലക്കുറവിൽ ഉത്പന്നങ്ങൾ സ്വന്തമാക്കാം.
ലുലു കണക്ടിൽ ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ് തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളും വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം വിലക്കുറവിൽ ലഭിക്കും.
NRI
ദുബായി: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിംഗ് സെന്ററുകളുടെയും റീട്ടെയ്ൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിംഗ് സെന്റേഴ്സ് ആൻഡ് റീട്ടെയ്ലേഴ്സ് മിന മേഖലയിലെ റീട്ടെയ്ൽ പ്രഫഷണൽ ഓഫ് ദ ഇയറായി വി. നന്ദകുമാറിനെ തെരഞ്ഞെടുത്തു.
ദുബായിയിൽ നടന്ന റീട്ടെയ്ൽ കോൺഗ്രസ് മിന 2025ലായിരുന്നു പ്രഖ്യാപനം. റീട്ടെയ്ൽ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന സുപ്രധാന അംഗീകാരമാണ് റീട്ടെയ്ൽ പ്രഫഷണൽ ഓഫ് ദ ഇയർ.
തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടറാണ്. 25 വർഷത്തിലേറെയായി മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് രംഗത്തെ മുഖമാണ് അദേഹം.
മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ റീട്ടെയ്ൽ വളർച്ചയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. റീട്ടെയ്ൽ മേഖലയുടെ മുന്നേറ്റത്തിനും വളർച്ചയ്ക്കും നന്ദകുമാർ നടപ്പാക്കിയ നയങ്ങൾ മാതൃകാപരമെന്ന് എംഇഎസ്സിആർ വിലയിരുത്തി.
ബ്രാൻഡ് ലീഡർഷിപ്പ്, സുസ്ഥിരത, ഡിജിറ്റൽ മുന്നേറ്റങ്ങൾ, നൂതന സാങ്കേതിക എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ മേഖലയുടെ ഭാവിവളർച്ചയ്ക്ക് കൂടി വേഗതപകരുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു.
റീട്ടെയ്ൽ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും ഭാഗമായ റീട്ടെയ്ൽ കോൺഗ്രസ് 2025 നൽകുന്ന ഈ അംഗീകാരം ഏറെ വിലപ്പെട്ടതാണെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജമേകുന്നതെന്നും വി. നന്ദകുമാർ പ്രതികരിച്ചു.
25 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിനൊപ്പമുള്ള നന്ദകുമാർ ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ലുലു എന്ന ബ്രാൻഡ് ബിൽഡ് ചെയ്തവരിൽ സുപ്രധാനിയാണ്.
ഹൈപ്പർമാർക്കറ്റ്, ഷോപ്പിംഗ് മാളുകൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ രംഗങ്ങളിലായുള്ള ലുലു ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ അദേഹം പ്രധാന പങ്കുവഹിക്കുന്നു.
ലുലു ഗ്രൂപ്പിന്റെ 24 രാജ്യങ്ങളിലേറെയുള്ള 300ലധികം പ്രഫഷണലുകളെ നയിക്കുന്ന നന്ദകുമാർ ഗൾഫ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള കമ്യൂണിക്കേഷൻ പ്രഫഷണലാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച മാർക്കറ്റിംഗ് പ്രഫഷണലായി ഫോബ്സ് മാസികയും ഖലീജ് ടൈസും വി. നന്ദകുമാറിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
എംഇഎസ്സിആർ റീട്ടെയ്ൽ കോൺഗ്രസ് 2025ൽ, റീട്ടെയ്ൽ രംഗത്തെ മുൻനിര ഗ്രൂപ്പുകൾ, മാൾ ഡെവലപ്പേഴ്സ്, സീനിയർ പ്രഫഷണലുകൾ അടക്കമുള്ളവർ പങ്കെടുത്തു.
ലുലു ഗ്രൂപ്പിനെ കൂടാതെ, മാജിദ് അൽ ഫുതൈം, എമാര്‍ മാൾസ്, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളെ ആദരിച്ചു.
റീട്ടെയ്ലർ ഓഫ് ദ ഇയർ, ഷോപ്പിംഗ് സെന്റർ ഓഫ് ദ ഇയർ, സസ്റ്റൈനബിളിറ്റി ഇനീഷേറ്റീവ് ഓഫ് ദ ഇയർ, മികച്ച ഉപഭോക്തൃസേവനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങളും സമ്മാനിച്ചു.
മിന മേഖലയുടെ മാറുന്ന റീട്ടെയ്ൽ രീതികളും ഷോപ്പിംഗ് ശൈലികളും വെല്ലുവിളികളും റീട്ടെയ്ൽ കോൺഗ്രസിൽ ചർച്ചയായി.
NRI
അബുദാബി: യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉത്പന്നങ്ങൾക്കും മികച്ച പിന്തുണയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ "അൽ ഇമറാത്ത് അവ്വൽ' ആരംഭിച്ചു. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ അൽ ഇമറാത്ത് അവ്വലിന് ഔദ്യോഗിക തുടക്കമായി.
ദാബി ഹോൾഡിംഗ് കമ്പനി പിജെഎസ്സിയുടെ ബോർഡ് ഡയറക്ടറും ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ റെസ്ലിംഗ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഷെയ്ഖ് ഹംദാൻ ബിൻ സയീദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, വ്യവസായ - നൂതന സാങ്കേതിക മന്ത്രാലയം അണ്ടർസെക്രട്ടറി ഹസൻ ജാസിം അൽ നൊവൈസ്, ഒമർ സുവൈന അൽ സുവൈദി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സൽമാൻ അൽ ഹമ്മദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകി രാജ്യത്തിന്റെ പ്രാദേശിക വികസനത്തിന് പിന്തുണയേകുന്നതാണ് പദ്ധതി. അൽ ഇമറാത്ത് അവ്വലിന്റെ ഭാഗമായി പ്രാദേശിക ഉത്പന്നങ്ങളുടെയും കാർഷിക വിളകളുടെയും വിപുലമായ പ്രദർശനമാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത്. യുഎഇ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
യുഎഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സ്വയംപര്യാപ്തയ്ക്കും പിന്തുണ നൽകുകയാണ് അൽ ഇമറാത്ത് അവ്വൽ എന്ന് ലുലു ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. പ്രാദേശിക കാർഷിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കും. യുഎഇയിലെ കർഷകർക്ക് മികച്ച പിന്തുണയാണ് ലുലു നൽകി വരുന്നതെന്നും അദേഹം കൂട്ടിചേർത്തു.
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ കൂടുതൽ സംഭരിക്കുന്നതിന്റെ ഭാഗമായി സിലാലുമായും മുസ്തദാമ ഫാമുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ സിലാൽ ഫുഡ് സെക്യൂരിറ്റി സിഇഒ ഹുമൈദ് അഹമ്മദ് അൽ റുമൈതി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി എന്നിവർ സിലാലുമായുള്ള ധാരണാപത്രവും മുസ്തദാമ ഫാംസ് സിഇഒ റാഷെദ് അൽസാബി ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ. സലിം എന്നിവർ മുസ്തദാമ ഫാംസുമായുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചു.
ചടങ്ങിൽ യുഎഇയിലെ കർഷകരെ പ്രത്യേകം ആദരിച്ചു. സ്പേസസ് ഇൻവെസ്റ്റ്മെന്റ് ചെയർമാൻ ഫാഹെദ് അൽബ്ലൂഷി, എക്സ്പോണൻഷ്യൽ ഇൻവെസ്റ്റ്മെന്റ് ചെയർമാൻ സയീദ് അൽസാബി, ലുലു സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ വി.ഐ. സലിം, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
NRI
അബുദാബി: ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഫിനാൻസ് വേൾഡ് പുറത്തിറക്കിയ യുഎഇയിലെ മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ ഇടം നേടി.
സാങ്കേതികവിദ്യാധിഷ്ഠിത നവീകരണത്തിലൂടെ ആഗോള പങ്കാളിത്തത്തിലും ഡിജിറ്റൽ പണമിടപാടുകളിലും രാജ്യാന്തരതലത്തിലുള്ള പണമിടപാട് രംഗത്തും ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് ഇതിനകം ശ്രദ്ധ നേടി.
പത്തു രാജ്യങ്ങളിലായി കന്പനി ധനകാര്യ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഫിക്കിയുടെ മിഡിൽ ഈസ്റ്റ് ചെയർമാൻകൂടിയാണ് മലയാളിയായ അദീബ് അഹമ്മദ്.