x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് "ഇ​ന്ത്യ ഉ​ത്സ​വ്" ആ​ഘോ​ഷി​ക്കു​ന്നു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: January 26, 2026 10:44 AM IST | Updated: January 26, 2026 10:44 AM IST

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​റ്റ് "ഇ​ന്ത്യ ഉ​ത്സ​വ്' സം​ഘ​ടി​പ്പി​ക്കു​ന്നു. കു​വൈ​റ്റി​ലെ വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​യി 2026 - 27 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന "ഇ​ന്ത്യ ഉ​ത്സ​വ്' അ​ൽ-​റാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​ഠി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലു​ലു കു​വൈ​റ്റി​ന്‍റെ ഉ​ന്ന​ത മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ സം​ഗീ​ത ബാ​ൻ​ഡി​ന്‍റെ അ​വ​ത​ര​ണ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളാ​യ ഗ്രോ​സ​റി​ക​ൾ, മാം​സം, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഹെ​ൽ​ത്ത് ആ​ൻ​ഡ് ബ്യൂ​ട്ടി ഉ​ത്പ​ന്ന​ങ്ങ​ൾ, ഫ്രെ​ഷ്, ഫ്രോ​സ​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വു​ക​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും.

സാ​രി​ക​ൾ, ചു​രി​ദാ​റു​ക​ൾ, ലെ​ഹ​ങ്ക​ക​ൾ എ​ന്നി​വ​യ്ക്ക് ഫ്ലാ​റ്റ് 25 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് പ്ര​ഖ്യാ​പി​ച്ച​തോ​ടെ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള ഷോ​പ്പ​ർ​മാ​രു​ടെ​യും ആ​വേ​ശം ഇ​ര​ട്ടി​യാ​യി.

K-Rail Survey

ഇ​ന്ത്യ​ൻ എ​ത്നി​ക് വെ​യ​ർ ഫാ​ഷ​ൻ ഷോ​യും ഇ​ന്ത്യ​ൻ ദേ​ശ​ഭ​ക്തി ഗ്രൂ​പ്പ് ഗാ​ന​മ​ത്സ​ര​വും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

കു​വൈ​റ്റി​ലെ 15-ല​ധി​കം ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി. മ​റ്റ് എ​ല്ലാ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും അ​വ​രു​ടെ ക​ഴി​വി​നെ​യും ഉ​ത്സാ​ഹ​ത്തെ​യും അം​ഗീ​ക​രി​ച്ച് പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ "ഇ​ന്ത്യ ഉ​ത്സ​വ്' കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ഒ​രു​മി​പ്പി​ച്ച് പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും ദേ​ശീ​യ അ​ഭി​മാ​ന​വും ആ​ഘോ​ഷി​ക്കു​ന്ന ഒ​രു വി​ജ​യ​ക​ര​മാ​യ വേ​ദി​യാ​യി മാ​റി.

വി​നോ​ദം, വി​ജ്ഞാ​നം, ഷോ​പ്പിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ ഒ​രു​മി​ച്ച് പ​ക​രു​ന്ന ഈ ​ആ​ഘോ​ഷം ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​നു​ള്ള മ​നോ​ഹ​ര​മാ​യ ഒ​രു സ്മ​ര​ണ​യാ​യി.

Tags : Lulu Hypermarket India Utsav Kuwait

Recent News

Corehub Up