കൊച്ചി: ലുലു മാളിന്റെ 13-ാമത് വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന വനിതാ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഹിമാചലിൽ നിന്നുള്ള നിഷ നെഗി ടെറ്റിൽ ബെൽറ്റ് ചാമ്പ്യനായി.
മലയാളി താരം അശ്വതി ഗോപിനാഥിനെയാണ് ഇടിക്കൂട്ടിൽ നേരിട്ടത്. കോ-മെയിൻ ഇവന്റിൽ അനാമിക-ലിജ ചന്ദ്രൻ എന്നിവർ ഏറ്റുമുട്ടിയ മത്സരത്തിൽ ലിജ ചന്ദ്രൻ ചാമ്പ്യനായി. മറ്റ് രണ്ടു മത്സരങ്ങളിൽ ഗോപിക, റുക്സാന എന്നിവർ ചാമ്പ്യനായി.
നാലു മത്സരത്തിലെയും വിജയികൾക്ക് 60,000 രൂപയുടെ കാഷ് അവാർഡാണ് വിതരണം ചെയ്തത്.
കേരളത്തിൽ നിന്നുള്ള കിക്- ബോക്സിംഗ് ചാമ്പ്യന്മാരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളും പരിശീലകരും ചാന്പ്യൻഷിപ്പിന്റെ ഭാഗമായി.
Tags : belt champion Women kickboxing Lulu Nisha Negi