x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലു​ലു ഹൈ​പ്പ​ർ "വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ' ആ​രം​ഭി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: April 25, 2026 05:39 PM IST | Updated: April 25, 2026 05:39 PM IST

കു​വൈ​റ്റ് സി​റ്റി: മി​ഡി​ൽ ഈ​സ്റ്റി​ലെ റീ​ട്ടെ​യി​ൽ രം​ഗം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി ലു​ലു ഗ്രൂ​പ്പ് ഗ​ൾ​ഫ് വ്യാ​പ​ക​മാ​യി "വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ' ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു.

ഉ​പ​ഭോ​ക്തൃ ഇ​ട​പെ​ട​ൽ, ബി​സി​ന​സ് ആ​ത്മ​വി​ശ്വാ​സം, മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ഉ​ണ​ർ​വ് എ​ന്നി​വ​യു​ടെ പു​തി​യ ഘ​ട്ട​ത്തി​നാ​ണ് ഇ​ത് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. കു​വൈ​റ്റ് സി​റ്റി​യി​ലെ അ​ൽ റാ​യ് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യാ​ണ് ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മെ​സ്സാ​ൻ ഹോ​ൾ​ഡിം​ഗ് ചെ​യ​ർ​മാ​ൻ മു​ന്ത​സ​ർ ജാ​സിം അ​ൽ വ​സാ​ൻ, അ​ൽ ബ​ഹാ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ ബ​ഹാ​ർ, അ​ൽ ഹ​ജ​രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബ​ദ​ർ അ​ൽ ഹാ​ജ​രി എ​ന്നി​വ​രും ലു​ലു ഗ്രൂ​പ്പി​ന്‍റെ മു​തി​ർ​ന്ന മാ​നേ​ജ്മെ​ന്‍റും പ്ര​ധാ​ന പ​ങ്കാ​ളി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റീ​ട്ടെ​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടും വേ​ഗം കൈ​വ​രി​ക്കു​ക​യും വി​പ​ണി​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ട​പെ​ട​ൽ ശ​ക്തി​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ. സ​ർ​ക്കാ​രു​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യും ത​മ്മി​ലു​ള്ള ഏ​കോ​പി​ത ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യി മേ​ഖ​ല​യി​ലെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കൂ​ടു​ത​ൽ ക​രു​താ​ർ​ജി​ക്കു​ക​യാ​ണ്.

"മേ​ഖ​ല​യി​ലു​ട​നീ​ളം ബി​സി​ന​സ്, ഉ​പ​ഭോ​ക്തൃ ആ​ത്മ​വി​ശ്വാ​സം ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ഈ ​പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ടം ജി​സി​സി രാ​ജ്യ​ങ്ങ​ളു​ടെ ക​രു​ത്ത് ഒ​ന്ന് കൂ​ടി തെ​ളി​യി​ക്കു​ന്ന​താ​യി മാ​റി.

നേ​തൃ​ത്വ​വും സ​ർ​ക്കാ​ർ അ​ധി​കാ​രി​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യും കൈ​കോ​ർ​ത്ത് വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് സ്ഥി​ര​ത ഉ​റ​പ്പാ​ക്കി. ത​ട​സ്സ​മി​ല്ലാ​ത്ത വി​ത​ര​ണ ശൃം​ഖ​ല നി​ല​നി​ർ​ത്താ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി സേ​വ​നം ന​ൽ​കാ​നും സ​ഹാ​യി​ച്ച എ​ല്ലാ അ​ധി​കാ​രി​ക​ൾ​ക്കും ന​ന്ദി എ​ന്ന് ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു.

 

K-Rail Survey K-Rail Survey

വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ പോ​ലു​ള്ള സം​രം​ഭ​ങ്ങ​ൾ സ​മൂ​ഹ​ങ്ങ​ളെ സ​ജീ​വ​മാ​യ റീ​ട്ടെ​യി​ൽ അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ആ​ഗോ​ള സോ​ഴ്സിം​ഗ് ശൃം​ഖ​ല​യും ശ​ക്ത​മാ​യ ലോ​ജി​സ്റ്റി​ക് ശേ​ഷി​യും വ​ഴി എ​ല്ലാ വി​പ​ണി​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​സ്തു​ക്ക​ളു​ടെ സ്ഥി​ര​മാ​യ ല​ഭ്യ​ത​യും ഗു​ണ​നി​ല​വാ​ര​വും വി​ല സ്ഥി​ര​ത​യും ഞ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്നു എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​സി​സി​യി​ലെ ലു​ലു സ്റ്റോ​റു​ക​ളി​ലു​ട​നീ​ളം ന​ട​ക്കു​ന്ന വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളും വി​ഭ​വ​ങ്ങ​ളും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​ന്ന് മേ​ഖ​ല​യു​ടെ ബ​ഹു​സാം​സ്കാ​രി​ക സ്വ​ഭാ​വ​ത്തെ ആ​ഘോ​ഷി​ക്കു​ന്നു.

ഫ്ര​ഷ് ഉ​ത്പ​ന്ന​ങ്ങ​ൾ, പ്രീ​മി​യം മാം​സം, ആ​ഗോ​ള പാ​ൻ​ട്രി അ​വ​ശ്യ​വ​സ്തു​ക്ക​ൾ, സ്പെ​ഷ്യാ​ലി​റ്റി ചേ​രു​വ​ക​ൾ, റെ​ഡി-​ടു-​ഈ​റ്റ് വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സ്വ​ന്തം നാ​ടി​ന്‍റെ രു​ചി ന​ൽ​കു​ന്നു.

26ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വി​പു​ല​മാ​യ സോ​ഴ്സിം​ഗ് ശൃം​ഖ​ല പ്ര​യോ​ജ​ന​പ്പെ​ടു​ത്തി, ലു​ലു അ​ന്ത​ർ ദേ​ശീ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് താ​മ​സ​ക്കാ​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​ഗോ​ള റീ​ട്ടെ​യി​ല​ർ എ​ന്ന നി​ല​യി​ലു​ള്ള ലു​ലു​വി​ന്‍റെ സ്ഥാ​നം ഇ​ത് അ​ടി​വ​ര​യി​ടു​ന്നു.

Tags : Lulu World Food Festival Gulf

Recent News

Corehub Up