പ്രതീകാത്മക ചിത്രം
കോഴിക്കോട്: മലബാറിലെ ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ലുലുമാളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപടികളാണ് ഓഗസ്റ്റ് 28 വരെയുള്ള ദിവസങ്ങളിലായി മാളിൽ അരങ്ങേറുന്നത്. ഇന്നലെ തിരുവാതിര, പുലിക്കളി എന്നിവ അരങ്ങേറി.
22ന് അക്കോസോമാനിയാക്കിന്റെ സംഗിതവിരുന്ന്, 23ന് പായസ പെരുമ, 25ന് കുട്ടി മാവേലി, 26തിരുവോണ ദിനത്തിൽ മെഗാ കേരള ആർട്ട് ഫ്യൂഷൻ, 27ന് ശിങ്കാരിമേളം, 28ന് ബാൻഡ് പെർഫോമൻസ് എന്നിവ അരങ്ങേറും.
ഏറ്റവും മികച്ച വിലയിൽ ഷോപ്പിംഗും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവവും തുടരുകയാണ്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകൾ, ലുലു ഡെയ്ലി എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും.
Tags : Nattuvishesham District News Onam celebrations Lulu