x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ച്ച് കാ​ർ​ണി​വ​ൽ: ക​ള​ക്ട​ർ​ക്ക് നി​വേ​ദ​ന​വു​മാ​യി പ്ര​തി​പ​ക്ഷം

വെബ് ഡെസ്ക്
Published: July 7, 2026 12:18 AM IST | Updated: July 7, 2026 12:18 AM IST

ക​ള​ക്ട​ർ​ക്ക് ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷം നി​വേ​ദ​നം ന​ൽ​കു​ന്നു.

ആ​ല​പ്പു​ഴ: വി​വാ​ദ​മാ​യ ബീ​ച്ച് കാ​ർ​ണി​വ​ലി​നെ സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ​ക്ക് നി​വേ​ദ​ന​വു​മാ​യി ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​മാ​യ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർമാർ. സ്ഥ​ലം നേ​രി​ൽ ക​ണ്ട് പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ജി. വി​ഷ്ണു പറഞ്ഞു. ബീ​ച്ച് പൂ​ർ​വാ​വ​സ്ഥ​യി​ൽ കൊ​ണ്ടുവ​രു​ന്ന​തി​ന് കാ​ർ​ണി​വെ​ൽ ക​മ്പ​നി​യു​ടെ നി​ര​ത​ദ്ര​വ്യം മ​ര​വി​പ്പി​ച്ച് ചെ​ല​വാ​കു​ന്ന പ​ണം ക​ണ്ടെ​ത്തു​മെ​ന്ന് ക​ള​ക്ട​ർ നി​വേ​ദ​ക സം​ഘ​ത്തെ അ​റി​യി​ച്ചു. ഇ​തുസം​ബ​ന്ധി​ച്ച് തു​റ​മു​ഖ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കും.
കാ​ർ​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് അ​മി​ത​മാ​യ അ​ള​വി​ലാ​ണെ​ന്ന് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ വെ​ള്ളം ശേ​ഖ​രി​ച്ച് അ​ന്ത​രാ​ഷ്ട്ര കാ​യ​ൽ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധി​ച്ച റി​പ്പോ​ർ​ട്ട് അം​ഗ​ങ്ങ​ൾ ക​ള​ക്ട​ർ​ക്ക് ന​ൽ​കി.
ക​ക്ഷിനേ​താ​ക്ക​ളാ​യ സൗ​മ്യ​രാ​ജ്, എം.​ജി. സ​തീ​ദേ​വി, ബി​ന്ദു തോ​മ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​ൽ. മാ​യ, ര​ശ്മി സ​ന​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ ജി. ​ശ്രീ​ജി​ത്ത്, എ.​എ​സ്. ക​വി​ത, ഒ.​പി. ഷാ​ജി, കെ.​ സി​നു, ലാ​ലി വേ​ണ, രാ​കേ​ഷ് കു​റു​പ്പ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Beach Carnival Nattuvishesham District News

Recent News

Corehub Up