x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ജ​​യ​​ഗാ​​ഥ ര​​ചി​​ച്ച് അ​​ജീ​​ഷി​​ന്‍റെ വ​​സു​​ധ ഫാം​​സ്

നൊ​​മി​​നി​​റ്റ ജോ​​സ്
Published: July 6, 2026 11:49 PM IST | Updated: July 6, 2026 11:49 PM IST

വ​​സു​​ധ ഫാം​​സിൽ നാ​​ട​​ന്‍ പ​​ശു​​ക്കൾക്കൊപ്പം അ​​ജീ​​ഷ്.

കോ​​ട്ട​​യം: ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്തും നേ​​ടാ​​ന്‍ പ്രാ​​പ്തി​​യു​​ള്ള ജോ​​ലി ഇ​​ട്ടെ​​റി​​യു​​മ്പോ​​ള്‍ തോ​​ട്ട​​യ്ക്കാ​​ട് പ​​രി​​യാ​​രം പാ​​ക്ക​​ത്ത് പ​​ടി​​ഞ്ഞാ​​റേ​​തി​​ല്‍ എ​​ന്‍. അ​​ജീ​​ഷ് കു​​മാ​​റി​​ന്‍റെ മു​​ന്നി​​ലേ​​ക്കെ​​ത്തി​​യ​​ത് നാ​​ട​​ന്‍ പ​​ശു​​ക്ക​​ളു​​ടെ സം​​ര​​ക്ഷ​​ക​​നും സം​​രം​​ഭ​​ക​​നു​​മാ​​കു​​ക എ​​ന്ന നി​​യോ​​ഗ​​മാ​​യി​​രു​​ന്നു.

കോ​​ര്‍​പ​​റേ​​റ്റ് മേ​​ഖ​​ല​​യി​​ൽ ജോ​​ലി ചെ​​യ്താ​​ല്‍ മാ​​ത്ര​​മ​​ല്ല, ന​​ല്ല ക്ഷീ​​ര​​ക​​ർ​​ഷ​​ക​​നാ​​യി മി​​ക​​ച്ച വ​​രു​​മാ​​നം നേ​​ടി​​യും ജീ​​വി​​തം കെ​​ട്ടി​​പ്പ​​ടു​​ക്കാ​​നാ​​കു​​മെ​​ന്ന് അ​​ജീ​​ഷ് തെ​​ളി​​യി​​ക്കു​​ന്നു. വ​​സു​​ധ ഫാം​​സ് ആ​​ന്‍​ഡ് ഡ​​യ​​റി പ്രൊ​​ഡ​​ക്ട്സ് എ​​ന്നാ​​ണ് അ​​ജീ​​ഷി​​ന്‍റെ പു​​തി​​യ ലോ​​ക​​ത്തി​​നു പേ​​ര്.
നാ​​ല് വ​​ര്‍​ഷം മു​​മ്പാ​​ണ് ജോ​​ലി ഉ​​പേ​​ക്ഷി​​ച്ച് അ​​ജീ​​ഷ് പ​​ശു​​വ​​ള​​ര്‍​ത്ത​​ലി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​യ​​ത്. കോ​​ര്‍​പ​​റേ​​റ്റ് മേ​​ഖ​​ല​​യി​​ലെ സ​​മാ​​ധാ​​ന​​ക്കേ​​ടും സ്വ​​സ്ഥ​​ത​​യി​​ല്ലാ​​ത്ത ജീ​​വി​​താ​​ന്ത​​രീ​​ക്ഷ​​വു​​മാ​​ണ് മാ​​റ്റി ചി​​ന്തി​​പ്പി​​ച്ച​​ത്. മാ​​യം ക​​ല​​രാ​​ത്ത പാ​​ലും പാ​​ല്‍ ഉ​​ത്പ​​ന്ന​​ങ്ങ​​ളും നാ​​ട്ടു​​കാ​​ര്‍​ക്ക് എ​​ത്തി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​വും അ​​തി​​നോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു, 20 സെ​​ന്‍റി​​ലാ​​ണ് ഫാം ​​പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. മൂ​​ന്നു തൊ​​ഴു​​ത്തു​​ക​​ളു​​ണ്ട്.

നാ​​ട​​ന്‍ പ​​ശു​​ക്ക​​ളാ​​യ​​തി​​നാ​​ല്‍ വ​​ലി​​യ ചെ​​ല​​വി​​ല്ല എ​​ന്ന കാ​​ര​​ണ​​മാ​​ണ് അ​​വ​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ന്‍ പ്രേ​​രി​​പ്പി​​ച്ച​​ത്. വെ​​ച്ചൂ​​ര്‍, കാ​​സ​​ര്‍​ഗോ​​ഡ് കു​​ള്ള​​ന്‍, ചെ​​റു​​വ​​ള്ളി തു​​ട​​ങ്ങി​​യ ഇ​​ന​​ങ്ങ​​ളാ​​ണ് ഫാ​​മി​​ല്‍ പ്ര​​ധാ​​ന​​മാ​​യു​​ള്ള​​ത്. 20 പ​​ശു​​ക്ക​​ളു​​ള്ള​​തി​​ല്‍ മൂ​​ന്നു വെ​​ച്ചൂ​​ര്‍ പ​​ശു​​ക്ക​​ളും അ​​ഞ്ചു കാ​​സ​​ര്‍​ഗോ​​ഡ് കു​​ള്ള​​ന്‍​മാ​​രും ഒ​​രു ചെ​​റു​​വ​​ള്ളി​​യും ഒ​​രു ഗി​​ര്‍ പ​​ശു​​വു​​മാ​​ണു​​ള്ള​​ത്.

കാ​​സ​​ര്‍​ഗോ​​ഡ് കു​​ള്ള​​ന്‍റെ വം​​ശ​​വ​​ര്‍​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​ന് ഒ​​രു മേ​​റ്റിം​​ഗ് ബു​​ള്ളും അ​​ജീ​​ഷി​​ന്‍റെ ഫാ​​മി​​ലു​​ണ്ട്. പ​​ശു​​ക്ക​​ള്‍​ക്ക് പു​​റ​​മെ പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ളും വി​​പ​​ണി​​യി​​ല്‍ എ​​ത്തി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് അ​​ജീ​​ഷ്. ജൈ​​വ​​വ​​ള​​ങ്ങ​​ള്‍, ജൈ​​വ കീ​​ട​​നാ​​ശി​​നി​​ക​​ള്‍, ജീ​​വാ​​മൃ​​തം, ബ​​യോ​​ഗ്യാ​​സ് സ്ല​​റി, വെ​​ര്‍​മി​​ക​​മ്പോ​​സ്റ്റ്, ചാ​​ണ​​ക​​പ്പൊ​​ടി എ​​ന്നി​​വ​​യും വ​​രു​​മാ​​ന​​സ്രോ​​ത​​സു​​ക​​ളാ​​ണ്.
നാ​​ട​​ന്‍ കോ​​ഴി​​ക​​ളും പ​​ച്ച​​ക്ക​​റി,വാ​​ഴ, ക​​പ്പ, കാ​​ച്ചി​​ല്‍, ചേ​​ന,ചേ​​മ്പ് ഇ​​ഞ്ചി,മ​​ഞ്ഞ​​ള്‍ എ​​ന്നി​​വ​​യും മ​​ഞ്ഞ​​ള്‍​പ്പൊ​​ടി പോ​​ലു​​ള്ള മു​​ല്യ​​വ​​ര്‍​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളും അ​​ജീ​​ഷി​​ന്‍റെ പ​​ക്ക​​ലു​​ണ്ട്. നാ​​ട​​ന്‍ ക​​ന്നു​​കു​​ട്ടി​​ക​​ളെ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍​ക്ക് വി​​ല്പ​​ന​​യും ന​​ട​​ത്തു​​ന്നു​​ണ്ട്.

അ​​ജീ​​ഷി​​ന്‍റെ സം​​രം​​ഭ​​ത്തി​​ന് എ​​ല്ലാ പി​​ന്തു​​ണ​​യു​​മാ​​യി ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രി​​യാ​​യ ഭാ​​ര്യ ശ്രീ​​വി​​ദ്യ​​യും മ​​ക്ക​​ളാ​​യ ദേ​​വ​​ദ​​ര്‍​ശ, ദ​​ര്‍​ശി​​ത്, ദ​​ക്ഷി​​ത് എ​​ന്നി​​വ​​രും ഒ​​പ്പ​​മു​​ണ്ട്.

Tags : Success Story Nattuvishesham District News

Recent News

Corehub Up