കർഷക ശ്രേഷ്ഠ അവാർഡ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് നൽകുന്നു.
കട്ടപ്പന: ചേറ്റുകുഴി ഹോർട്ടി റിസേർച്ച് സെന്ററിന്റ 16-ാം കർഷക ശ്രേഷ്ഠ അവാർഡും കാർഷിക സെമിനാറും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. അവാർഡ് കമ്മിറ്റി ചെയർമാൻ ഫാ. ജോർജ് മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. മികച്ച ഏലം കർഷകനുള്ള അവാർഡ് നിർമലാസിറ്റി ചക്കുളത്തിൽ സുമേഷ് തോമസിന് സമ്മാനിച്ചു.
50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. രണ്ടാം സ്ഥാനം നേടിയ ബാലഗ്രാം പനക്കൽസിറ്റി കുഞ്ഞുമോന് 25,000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു.
മികച്ച പച്ചക്കറി കർഷകയ്ക്കുള്ള പുരസ്കാരം അണക്കര കാപ്പിയാങ്കൽ ടീനമോൾ തോമസിനു സമ്മാനിച്ചു.
സമ്മിശ്ര കർഷകൻ, യുവ കർഷകൻ, സാഹസിക കർഷകൻ, വനിതാ കർഷക തുടങ്ങിയ അവാർഡുകളും വിതരണം ചെയ്തു. കാർഷിക സെമിനാറുകൾ, വിവിധ കലാപരിപാടികൾ തുടങ്ങിയവയും നടന്നു. സിനിമാതാരം സിദ്ദിഖ്, ഗായത്രി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
എംഎൽഎമാരായ സേനാപതി വേണു, റോയി കെ. പൗലോസ്, ഹോർട്ടി റിസേർച്ച് സെന്റർ എം.ഡി. അബ്ദുൽ ഗഫൂർ, എക്സിക്യൂട്ടീവ് ഡയറക്ടർ ബേബിച്ചൻ ആക്കാട്ടുമുണ്ടയിൽ, ഡയറക്ടർ ഇൻ കൺസൾട്ടന്റ് വൈശാഖ് ടോമി, ടെക്നിക്കൽ ഡയറക്ടർ മറിയ ലൂക്ക്, ഡയറക്ടർ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് മുഹമ്മദ് ആദിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : 'Karshaka Sreshta' Award Nattuvishesham District News