x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള​ളം മോ​ഷ്ടി​ച്ച് ഏ​ലം ന​ന​യ്ക്കു​ന്നെ​ന്ന്

വെബ് ഡെസ്ക്
Published: July 6, 2026 11:10 PM IST | Updated: July 6, 2026 11:10 PM IST

കു​ടി​വെ​ള്ളം മോ​ഷ്ടി​ച്ച് സം​ഭ​ര​ണി​യി​ൽ ശേ​ഖ​രി​ച്ചി​രി​ക്കു​ന്നു.

ചെ​റു​തോ​ണി: കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് മു​റി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ഏ​ലം കൃ​ഷി​ക്കാ​യി കൂ​റ്റ​ൻ സം​ഭ​ര​ണി​ക​ളി​ൽ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​താ​യി പ​രാ​തി. കേ​ശ​മു​നി​യി​ൽ എ​ട്ട് വീ​ട്ടു​കാ​ർ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പി​ൽ​നി​ന്നാ​ണ് ജ​ലം മോ​ഷ്ടി​ക്കു​ന്ന​ത്. 50,000 ലി​റ്റ​റോ​ളം വെ​ള്ളം ശേ​ഖ​രി​ക്കാ​വു​ന്ന കൂ​റ്റ​ൻ സം​ഭ​ര​ണി​ക​ളി​ലാ​ണ് വെ​ള്ളം ശേ​ഖ​രി​ച്ചു​വ​രു​ന്ന​ത്. നി​ര​വ​ധി സം​ഭ​ര​ണി​ക​ൾ ഇ​വി​ടെ നി​ർ​മി​ച്ച് വെ​ള്ളം ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.

മു​രി​ക്കാ​ശേ​രി സ്വ​ദേ​ശി​ക​ൾ ഇ​വി​ടെ പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് ഏ​ലം കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ണ് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. പൈ​പ്പ് മു​റി​ച്ച് മ​ണ്ണി​ന​ടി​യി​ലൂ​ടെ പൈ​പ്പി​ട്ട് സം​ഭ​ര​ണി​യി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​ല​ചൂ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ പൈ​നാ​വ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : irrigate cardamom Nattuvishesham District News

Recent News

Corehub Up