x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ചോ​ർ​ന്നൊ​ലി​ക്കു​ന്നു

വെബ് ഡെസ്ക്
Published: July 14, 2026 12:25 AM IST | Updated: July 14, 2026 12:25 AM IST

ടെ​റ​സി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം: മ​ഴ​യി​ല്‍ ന​നഞ്ഞു​കു​ളി​ച്ച് നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു മാ​ത്രം ഉ​ദ്ഘാ​ട​നം ന​ട​ന്ന കെ​ട്ടി​ട​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ കു​ട ചൂ​ടി ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

2013ല്‍ ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ല്‍ പ​ല ഭാ​ഗ​ത്തും വ​ലി​യ വി​ള്ള​ലു​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മേ​ല്‍​ക്കൂ​ര​യി​ലെ വി​ള്ള​ലി​ല്‍​നി​ന്നും തൂ​ണു​ക​ളി​ലൂ​ടെ​യാ​ണ് മ​ഴ​വെ​ള്ളം താ​ഴേ​യ്ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത്. വെ​ള്ളം ഇ​റ​ങ്ങി കോ​ണ്‍​ക്രീ​റ്റി​നു​ള്ളി​ലെ ക​മ്പി​ക​ള്‍ തു​രു​മ്പി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. തൂ​ണു​ക​ളി​ലും വി​ള്ള​ലു​ക​ള്‍ വ്യാ​പ​ക​മാ​ണ്. വെ​ള്ളം ചോ​ര്‍​ന്നൊ​ലി​ച്ച് ക​ഴി​ഞ്ഞ വ​ര്‍​ഷം പ​ല ഓ​ഫീ​സു​ക​ളു​ടെ​യും ഫ​യ​ലു​ക​ള്‍ ന​ന്ന​ഞ്ഞി​രു​ന്നു. ഫ​യ​ലു​ക​ള്‍ ഓ​ഫീ​സി​ലെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റി ക്ര​മീ​ക​രി​ച്ചാ​ണ് അ​ന്ന് താ​ത്കാ​ലി​ക​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ചത്.

ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​തി​രു​ന്നി​ട്ടും ഓ​ഫീ​സു​ക​ള്‍ ചോ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ചോ​ര്‍​ച്ച​യെ​പ്പ​റ്റി ജീ​വ​ന​ക്കാ​ര്‍ പ​ല​ത​വ​ണ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ശാ​ശ്വ​ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​ള​കി​യ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളി​ല്‍ ത​ക​ര​ഷീ​റ്റ് ഒ​ട്ടി​ച്ച​ത് മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​കെ ചെ​യ്ത​ത്. വി​ള്ള​ല്‍ കാ​ഴ്ച​യി​ല്‍​നി​ന്നും മ​റ​ഞ്ഞു​വെ​ന്ന​ത​ല്ലാ​തെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങു​ന്ന​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മ​ഴ ക​ന​ത്താ​ല്‍ വെ​ള്ളം മൂ​ന്നു നി​ല​ക​ളു​ടെ​യും വ​രാ​ന്ത​യി​ലും ത​ളം കെ​ട്ടി നി​ല്‍​ക്കും. മി​നു​സ​മു​ള്ള ടൈ​ലു​ക​ള്‍ വി​രി​ച്ച ഇ​വി​ടെ സൂ​ക്ഷി​ച്ചു ന​ട​ന്നി​ല്ലെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും.

മു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​രും ആ​യി​ര​ക്ക​ണ​ക്കി​ന് പൊ​തു​ജ​ന​ങ്ങ​ളും എ​ത്തു​ന്ന ഇ​വി​ടെ ആ​ശ​ങ്ക​യോ​ടെ വേ​ണം സ​ഞ്ച​രി​ക്കാ​ന്‍. കെ​ട്ടി​ട​ത്തി​ന്‍റെ ന​ടു​മു​റ്റ​ത്തി​ന് മു​ക​ളി​ല്‍ ഇ​ട്ടി​രി​ക്കു​ന്ന റൂ​ഫിം​ഗ് ഷീ​റ്റും പൊ​ട്ടി​ത്ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ചി​ല സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളു​ടെ വേ​ദി​യാ​യും ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​താ​ണ് ഇ​വി​ടം. ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്ക് പ​ട്ട​യ ഓ​ഫീ​സു​ക​ള്‍, ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ്, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ്, സ​ര്‍​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സ് അ​ട​ക്കം താ​ലൂ​ക്കി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ​ത്തി​ല​ധി​കം സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളാ​ണ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ടെ​റ​സാ​ണ്, ജ​ല​സം​ഭ​ര​ണി​യ​ല്ല


ടെ​റ​സി​ല്‍ വീ​ഴു​ന്ന വെ​ള്ളം കൃ​ത്യ​മാ​യി പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കി​ക്ക​ള​യാ​നും ആ​രും ശ്ര​മി​ക്കു​ന്നി​ല്ല. ടെ​റ​സി​ല്‍ പ​ല​യി​ട​ത്തും വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ക​യാ​ണ്. വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കാ​ന്‍ ഓ​വു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം അ​ട​ഞ്ഞ നി​ല​യി​ലാ​ണ്. ഇ​വ തു​റ​ന്നു വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​ക്ക​ള​ഞ്ഞാ​ല്‍ ത​ന്നെ ചോ​ര്‍​ച്ചാ​പ്ര​തി​സ​ന്ധി വ​ലി​യൊ​ര​ള​വു​വ​രെ താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കാം. വ​ര്‍​ഷ​ങ്ങ​ളോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ടെ​റ​സി​ന് മു​ക​ളി​ലെ പ്ലാ​സ്റ്റ​റിം​ഗും വ്യാ​പ​ക​മാ​യി ഇ​ള​കി​യ നി​ല​യി​ലാണ്.

 

Tags : Nattuvishesham Local News Nedumkandam Mini Civil Station is leaking

Recent News

Corehub Up