നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനം എം.എം. മണി എംഎല്‍എ നിര്
നെടുങ്കണ്ടം: നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജില്‍ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 11 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റല്‍ എന്നിവ നിര്‍മിക്കും.
പുതിയ അക്കാദമിക് ബ്ലോക്കില്‍ ആധുനിക ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, സെമിനാര്‍ ഹാളുകള്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താനാണ് പദ്ധതി. ഡിജിറ്റല്‍ ലൈബ്രറി, ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ എന്നിവയും ഘട്ടംഘട്ടമായി ഉള്‍പ്പെടുത്തും. സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ബോയ്സ് ഹോസ്റ്റലും ഉള്‍പ്പെടുന്ന വികസനത്തോടെ കോളജ് സമ്പൂര്‍ണ റെസിഡന്‍ഷ്യല്‍ കാമ്പസ് സംവിധാനത്തിലേക്ക് ഉയരും.
സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനം എം.എം. മണി എംഎല്‍എ നിര്‍വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത ബിനീഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അസി. ഡയറക്ടര്‍ ജയന് പി. വിജയന്, പ്രിന്‍സിപ്പല്‍ കെ. ബീന തുടങ്ങിയവര്‍ പ്രസംഗിച്ചുു.
Tags : Nedumkandam nattuvishesham local news