ടിഎസ്എസ്എസ് പനത്തടി മേഖല വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഭാരവാഹികള്‍ക്കൊപ്പം.
ഒടയംചാൽ: ടിഎസ്എസ്എസ് പനത്തടി മേഖല വാർഷിക പൊതുയോഗം പടിമരുത് സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
ആർസിസി പനത്തടി ഡയറക്ടർ ഫാ. ജോൺസൺ പടിഞ്ഞാറയിൽ അധ്യക്ഷതവഹിച്ചു. ആർസിസി കോർഡിനേറ്റർ സിസ്റ്റർ ലില്ലി മരിയ സംഘനിധി ഓഡിറ്റ് റിപ്പോർട്ടും ആർസിസി സെക്രട്ടറി മേരി ലൂയിസ് ആർസിസി റിപ്പോർട്ടും അവതരിപ്പിച്ചു. ടിഎസ്എസ്എസ് തലശേരി ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് മുഖ്യപ്രഭാഷണം നടത്തി.പനത്തടി ഫൊറോന വികാരി ഫാ. ചാക്കോ കുടിപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അസി.ഡയറക്ടർ ഫാ.ജെസ്ബിൻ ചെരിയംകുന്നേൽ, പ്രോഗ്രാം മാനേജർ ബീന ബേബി എന്നിവർ പ്രസംഗിച്ചു.
ആർസിസി പ്രസിഡന്റ് അഗസ്റ്റിൻ കാഞ്ഞിരടുക്കം സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
Tags : Nattuvishesham Local News TSSS Annual General Meeting