x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി​യി​ലെ കൊ​ല​പാ​ത​കം: പ്ര​തി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ​ന്ന് സൂ​ച​ന

വെബ് ഡെസ്ക്
Published: August 21, 2026 11:31 PM IST | Updated: August 21, 2026 11:31 PM IST

പ്ര​കാ​ശ​ൻ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന കൊ​ല്ല​പ്പെ​ട്ട​യാ​ൾ.

മ​ഞ്ചേ​രി: ഇ​ക്ക​ഴി​ഞ്ഞ 19ന് ​രാ​വി​ലെ മ​ഞ്ചേ​രി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ അ​ഹ​മ്മ​ദ് കു​രി​ക്ക​ൾ സ്മാ​ര​ക ബ​സ് ബേ ​കോം​പ്ല​ക്സി​ലെ ര​ണ്ടാം നി​ല​യി​ൽ മ​ധ്യ​വ​യ്സ്ക​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം. വൈ​കാ​തെ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കൂ​ടെ സ്ഥി​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്നു.
പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഇ​രു​വ​രും കൂ​ടെ നി​ൽ​ക്കു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്. ഇ​വ​രെ പ​ല​പ്പോ​ഴും ഒ​രു​മി​ച്ചാ​ണ് ക​ണ്ടി​ട്ടു​ള്ള​തെ​ന്ന് പ​രി​സ​ര​ത്തു​ള്ള വ്യാ​പാ​രി​ക​ളും മ​റ്റും പ​റ​യു​ന്നു. എ​ന്നാ​ൽ കൊ​ല​പാ​ത​കം ന​ട​ന്ന ശേ​ഷം ഇ​യാ​ളെ സം​ബ​ന്ധി​ച്ച് വി​വ​ര​വ​മി​ല്ല.

അ​തേ സ​മ​യം കൊ​ല്ല​പ്പെ​ട്ട​യാ​ളെ​ക്കു​റി​ച്ച്് പൊ​ലി​സി​നും വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​കാ​ശ​ൻ എ​ന്ന പേ​രി​ലാ​ണ് മ​ഞ്ചേ​രി​യി​ൽ ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​ത് യ​ഥാ​ർ​ഥ പേ​രാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

കൊ​ല്ലം സ്വ​ദേ​ശി​യെ​ന്ന് പ​ല​രോ​ടും ഇ​യാ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു ചി​ല​രോ​ട് തി​രു​വ​ന​ന്ത​പു​രം എ​ന്നാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ചെ​ങ്ങ​ന്നൂ​രാ​ണ് സ്വ​ദേ​ശ​മെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ട്. ജോ​ലി തേ​ടി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് എ​ത്തി​യ ഇ​യാ​ൾ ഇ​വി​ടെനി​ന്ന് വി​വാ​ഹം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്കും ഇ​യാ​ളു​ടെ സ്വ​ദേ​ശം സം​ബ​ന്ധി​ച്ചോ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചോ അ​റി​വൊ​ന്നു​മി​ല്ല.

50-60 നു​മി​ട​യി​ൽ പ്രാ​യം തോ​ന്നി​പ്പി​ക്കു​ന്ന 169 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​വും ഒ​ത്ത ശ​രീ​ര​വു​മു​ള്ള​യാ​ളു​ടേ​താ​ണ് മൃ​ത​ദേ​ഹം. പു​റ​ത്ത് ന​ടു​വി​ലാ​യി വ​ലി​യ മറുകു​ണ്ട്. ഇ​ട​തു കൈ​ത്ത​ണ്ട​യി​ൽ പ്രി​ജ എ​ന്ന് ഇം​ഗ്ലീ​ഷി​ൽ പ​ച്ച കു​ത്തി​യി​ട്ടു​ണ്ട.് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്. തി​രി​ച്ച​റി​യു​ന്ന​വ​ർ 0483 2766852, 9846386326 ന​ന്പ​രു​ക​ളി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് മ​ഞ്ചേ​രി പൊ​ലി​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News Manjeri murder Tamil Nadu

Recent News

Corehub Up