x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഡ​ല്ലൂ​രി​ൽ ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ടു

ഓൺലൈൻ ഡെസ്ക്
Published: August 21, 2026 10:07 PM IST | Updated: August 21, 2026 10:11 PM IST

പ്രതീകാത്മക ചിത്രം

ഗൂ​ഡ​ല്ലൂ​ർ: ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മേ​ലെ ഗൂ​ഡ​ല്ലൂ​ർ ഓ​വാ​ലി കോ​ക്ക​ലി​മ​ല​യി​ൽ ര​വി​ച​ന്ദ്ര​ൻ (48) ആ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​വാ​ലി ലോ​റി​സ്റ്റ​ൺ നാ​ലാം ന​മ്പ​ർ തോ​ട്ട​ത്തി​ന് സ​മീ​പ​ത്ത് സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​വി​ച​ന്ദ്ര​നെ ക​ടു​വ പി​ടി​കൂ​ടി​യ​ത്.

 ഈ ​പ്ര​ദേ​ശ​ത്തു  ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് ര​വി​ച​ന്ദ്ര​ൻ .വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ളു​ടെ ക​ര​ച്ചി​ലും ക​ടു​വ​യു​ടെ അ​ല​ർ​ച്ച​യും കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും ര​വി​ച​ന്ദ്ര​ൻ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 

ഇ​യാ​ളു​ടെ ഒ​രു കൈ​യും ക​ടി​ച്ചെ​ടു​ത്തു​കൊ​ണ്ടാ​ണ് ക​ടു​വ പോ​യ​ത്, പി​ന്നീ​ട് ഉ​പേ​ക്ഷി​ച്ചു. ഭാ​ര്യ -മ​ഹേ​ശ്വ​രി . മ​ക്ക​ൾ - മ​ഹാ​ല​ക്ഷ്മി (കോ​ത്ത​ഗി​രി), സം​ഗീ​ത (തി​രു​പ്പൂ​ർ ), അ​ജി​ത് കു​മാ​ർ (ഗൂ​ഡ​ല്ലൂ​ർ ), മ​രു​മ​ക​ൾ - ജ​ന​ന​ന്ദി​ത. 

Tags : Gudalur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Tiger Attack Murder

Recent News

Corehub Up