Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gudalur

കാ​റു​ക​ളി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്; ഗൂ​ഡ​ല്ലൂ​രി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

കു​മ​ളി: കാ​റു​ക​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 190 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. തേ​നി ജി​ല്ല​യി​ലെ ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 4 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ട് കാ​റു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി മു​ത്തു​പ്പാ​ണ്ടി (25), സാ​യ​ൽ​കു​ടി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​നീ​ഫ (45), അ​ലി​യാ​ർ (46), ക​ട​ലാ​ടി അ​പ്പ​നൂ​ർ വെ​സ്റ്റ് സ്ട്രീ​റ്റ് സ്വ​ദേ​ശി ഈ​ശ്വ​ര​മൂ​ർ​ത്തി (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ പോ​യ രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി കാ​ളീ​ശ്വ​ര​നാ​യു​ള്ള (34) പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ഗൂ​ഡ​ല്ലൂ​ർ നോ​ർ​ത്ത് പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ഭു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​മ്പം- കു​മ​ളി റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന പൊ​ലി​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് കാ​റു​ക​ളി​ലു​മാ​യി ര​ണ്ട് കി​ലോ​ഗ്രാം വീ​ത​മു​ള്ള 95 പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 190 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

ഇ​തേ​ത്തു​ട​ർ​ന്ന് ക​ഞ്ചാ​വും ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ട് കാ​റു​ക​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഞ്ചാ​വ് എ​വി​ടെ നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും ആ​ർ​ക്കാ​ണ് കൈ​മാ​റാ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും, സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്നും പൊ​ലി​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Kerala

ഗൂ​ഡ​ല്ലൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; 14 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ബത്തേരി: ഗൂ​ഡ​ല്ലൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി​യാ​യ 14 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ​ക്ക​ട സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ മി​സ്ഹ​ബ് ആ​ണ് മ​രി​ച്ച​ത്.

ടൗ​ണി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ  മി​സ്ഹ​ബിനെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

ഗൂ​ഡ​ല്ലൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി സ്ത്രീ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗു​ഡ​ലൂ​രി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ഒ​വാ​ലി, മ​സി​ന​ഗു​ഡി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.

National

ഗൂഡല്ലൂരിൽ ഒരാളെ കടുവ കൊന്നു

ഗൂ​​​ഡ​​​ല്ലൂ​​​ർ: ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ധ്യ​​​വ​​​യ​​​സ്ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഊ​​​ട്ടി​​​ക്ക​​​ടു​​​ത്ത ക​​​ടി​​​മ​​​ണ്ടു സ്വ​​​ദേ​​​ശി പു​​​ഷ്ത​​​ൽ കു​​​ട്ട​​​നാ​​​ണ് (57) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. തോ​​​ഡ​​​ർ ഗോ​​​ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​ കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഏ​​​റെ നേ​​​രം ക​​​ഴി​​​ഞ്ഞി​​​ട്ടും തി​​​രി​​​ച്ചെ​​​ത്താ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ചെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു കു​​​റ്റി​​​ക്കാ​​​ട്ടി​​​നു​​​ള്ളി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ക​​​ടു​​​വ ഭ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. വ​​​ന​​​പാ​​​ല​​​ക​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച് ഡി​​​വൈ​​​എ​​​സ്പി മ​​​ണി​​​ക​​​ണ്ഠ​​​ൻ, ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ രാം​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. മൃ​​​ത​​​ദേ​​​ഹം ഊ​​​ട്ടി ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ട്ടു​​​കാ​​​ർ ഊ​​​ട്ടി സോ​​​ളൂ​​​ർ ജം​​​ഗ്ഷ​​​നി​​​ൽ ഊ​​​ട്ടി-​​​ഗൂ​​​ഡ​​​ല്ലൂ​​​ർ ദേ​​​ശീ​​​യപാ​​​ത ഉ​​​പ​​​രോ​​​ധി​​​ച്ചു.

Latest News

Corehub Up