47-ാമത് കേരള പോലീസ് ഫുട്ബോൾ മീറ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇടുക്കി ജില്ലാ പോലീസ് ടീം
ചെറുതോണി: മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന 47-ാമത് കേരള പോലീസ് ഫുട്ബോൾ മീറ്റിൽ ഇടുക്കി ജില്ലാ പോലീസ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റിൽ 32 പോലീസ് ടീമുകൾ പങ്കെടുത്തു. ഇടുക്കി പോലീസ് ഫുട്ബോൾ ടീം ആദ്യമായാണ് ഫുട്ബോൾ മീറ്റിൽ ഫൈനൽ മത്സരം കളിക്കുന്നത്.
എട്ടു ഗോളുകൾ നേടിയ ഡിഎച്ച്ക്യു സേനാംഗം അമൽ സോമൻ ഗോൾഡൻ ബൂട്ട് ജേതാവായി തെരഞ്ഞെടുക്കപ്പെട്ടു. കെഎപി 2 പാലക്കാട് ഒണാം സ്ഥാനം കരസ്ഥമാക്കിയത്.
Tags : Nattuvishesham District News Idukki wins Kerala Police Football Meet