x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി

വെബ് ഡെസ്ക്
Published: August 22, 2026 12:08 AM IST | Updated: August 22, 2026 12:08 AM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മൊ​ബൈ​ല്‍ ലാ​ബി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മേ കേ​ര​ള​ത്തി​ലേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രാ​ന്‍ അ​നു​വ​ദി​ക്കൂ എ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​റി​യി​ച്ചു.

ഓ​ണ​ക്കാ​ല​ത്ത് എ​ല്ലാ​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും സാ​മ്പി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഹോ​ട്ട​ലു​ക​ള്‍, ചി​പ്‌​സ് നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തു​വ​രെ 257 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. 25 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ന്‍ നോ​ട്ടീ​സും 18 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും ഒ​ന്‍​പ​ത് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​പ്രൂ​വ്‌​മെ​ന്‍റ് നോ​ട്ടീ​സും ന​ല്‍​കി. 42 സ്റ്റാ​റ്റ്യൂട്ട​റി സാ​മ്പി​ളും 79 സ​ര്‍​വേ​യ​ല​ന്‍​സ് സാ​മ്പി​ളും പ​രി​ശോ​ധി​ച്ചു.

ദേ​വി​കു​ളം സ​ര്‍​ക്കി​ളി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ ന്യൂ​ന​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദേ​വി​കു​ളം ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സി​ല്‍ ന​ട​ന്ന ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ അ​ദാ​ല​ത്തി​ല്‍ 16 ക​ച്ച​വ​ട​ക്കാ​രി​ല്‍​നി​ന്ന് 34,000 രൂ​പ പി​ഴ ഈ​ടാ​ക്കി. സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് തു​ട​ങ്ങി​യ ശേ​ഷം 1,56,000 രൂ​പ​യാ​ണ് ഇ​ടു​ക്കി ഡെ​സി​ഗ്‌​നേ​റ്റ് ഓ​ഫീ​സ​ര്‍ പി​ഴ ചു​മ​ത്തി​യ​ത്.

തൊ​ടു​പു​ഴ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​രു​ത്തോ​സ് കി​ച്ച​ണ് 5,000 രൂ​പ പി​ഴ ചു​മ​ത്തി. ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യി സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തി​നു​മാ​ണ് പി​ഴ. ആ​ന​ച്ചാ​ല്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​ന് ദേ​വി​കു​ളം ആ​ര്‍​ഡി​ഒ 5,000 രൂ​പ പി​ഴ ചു​മ​ത്തി.

ഓ​ണ​സ​ദ്യ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല ക​ഴു​കി, വൃ​ത്തി​യു​ള്ള തു​ണി​കൊ​ണ്ടോ ടി​ഷ്യു പേ​പ്പ​ര്‍ കൊ​ണ്ടോ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​റി​യി​ച്ചു. ഭ​ക്ഷ്യ​സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍ 1800 425 1125 എ​ന്ന ന​മ്പ​റി​ല്‍ അ​റി​യി​ക്കാം.

Tags : Nattuvishesham District News food safety Onam

Recent News

Corehub Up