കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: കേരളത്തിലെ പരിസ്ഥിതിലോല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
12 വര്‍ഷമായി സംസ്ഥാനത്ത് 131 വില്ലേജുകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ പ്രതിസന്ധിയിലാണ്. വീടുകള്‍, കൃഷിഭൂമികള്‍, വിദ്യാലയങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഇപ്പോഴും പരിസ്ഥിതിലോല പ്രദേശത്തിന്റെ നിര്‍വചനത്തിനു കീഴിലാണ്.
2026 ജൂലൈ 27 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത്തെ കരടു വിജ്ഞാപനവും കേരളത്തിന് നിരാശയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, പ്രഫ. ഷീലാ സ്റ്റീഫന്‍, തോമസ് പെരുമന, എം.ജെ. കുര്യന്, വി.എ. ഉലഹന്നാന്, വര്‍ഗീസ് വെട്ടിയാങ്കല്‍, എം. മോനിച്ചന്, ബെന്നി പുതുപ്പാടി, ബ്ലെയിസ് ജി. വാഴയില്‍, ജോയി കൊച്ചുകരോട്ട്, ബിജു പോള്‍, സജി പൂതക്കുഴി, ജോസ് പൊട്ടന്‍പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News Environmental P.J. Joseph