x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൊ​മാ​ലി​യ​യി​ലും യ​മ​നി​ലും 22 ഇ​ന്ത്യ​ക്കാ​രു​മാ​യി പോ​യ ര​ണ്ട് ക​പ്പ​ലു​ക​ൾ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ പി​ടി​കൂ​ടി

ഓൺലൈൻ ഡെസ്ക്
Published: August 21, 2026 07:21 PM IST | Updated: August 21, 2026 07:21 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: യ​മ​ൻ, സൊ​മാ​ലി​യ തീ​ര​ങ്ങ​ൾ​ക്ക് സ​മീ​പം 22 ഇ​ന്ത്യ​ൻ നാ​വി​ക​രു​മാ​യി പോ​യ ര​ണ്ട് വി​ദേ​ശ ച​ര​ക്കു​ക​പ്പ​ലു​ക​ൾ സാ​യു​ധ​രാ​യ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ പി​ട‌ി​കൂ​ടി. ക​പ്പ​ലു​ക​ളി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രും നി​ല​വി​ൽ സു​ര​ക്ഷി​ത​രാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു വ​രി​ക​യാ​ണ്. 

കാ​മ​റൂ​ൺ പ​താ​ക ഘ​ടി​പ്പി​ച്ച 'എം.​വി ലു​തു​ഫ്', എ​റി​ത്രി​യ​ൻ പ​താ​ക​യു​ള്ള ഓ​യി​ൽ ടാ​ങ്ക​റാ​യ 'എം.​ടി സി​ബു 1' എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഓ​ഗ​സ്റ്റ് 17-ന് ​സൊ​മാ​ലി​യ​ൻ തീ​ര​ത്താ​ണ് ആ​റ്  ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 10 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന ലു​തു​ഫ് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 20-ന് ​യ​മ​ൻ തീ​ര​ത്തി​ന​ടു​ത്ത് ഏ​ഡ​ൻ ഉ​ൾ​ക്ക​ട​ലി​ൽ വ​ച്ച് 16 ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 20 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന എം.​ടി സി​ബു​വും കൊ​ള്ള​ക്കാ​ർ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up