x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌‌‌രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​ത് അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം: ബി​ജെ​പി നേ​താ​വ് ജെ​പി ന​ഡ്ഡ ‌‌‌

ഓൺലൈൻ ഡെസ്ക്
Published: August 21, 2026 04:38 PM IST | Updated: August 21, 2026 04:38 PM IST

പെല്ലറ്റ് ഗൺ പ്രതിഷേധത്തിൽ പരിക്കേറ്റ വിദ്യാർഥിയുമായി രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​ത് അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം, പെ​ല്ല​റ്റ് ഗ​ൺ പ്ര​യോ​ഗ​ത്തി​നെ​തി​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ഷേ​ധ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി എം​പി ജെ​പി ന​ഡ്ഡ. പെ​ല്ല​റ്റ് ഗ​ൺ പ്ര​യോ​ഗ​ത്തി​ൽ പ​രി​ക്ക​റ്റേ വി​ദ്യാ​ർ​ഥി​യു​മാ​യി  പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ന​ട​പ​ടി​യെ​യാ​ണ് ജെ​പി ന​ഡ്ഡ വി​മ​ർ​ശി​ച്ച​ത്. 

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ജൂ​ലൈ 20ന് ​ന​ട​ന്ന പെ​ല്ല​റ്റ് ഗ​ൺ പ്ര​യോ​ഗ​ത്തി​ൽ‌ പ​രി​ക്കേ​റ്റ സാ​ഹി​ൽ ലോ​ച്ച​ബ്  എ​ന്ന വി​ദ്യാ​ർ​ഥി​യു​മാ​യി  മ​ന്ദി​ർ മാ​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ഷേ​ധി​ച്ച​ത്. സാ​ഹി​ലി​ന്‍റെ മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ട‌െ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു  പ്ര​തി​ഷേ​ധം. 

പെ​ല്ല​റ്റ് ഗ​ൺ പ്ര​യോ​ഗ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ ഉ​ൾ​പ്പെ‌​ടെ കോ​ൺ​ഗ്ര​സ് വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്പി​ൽ ഉ​ൾ​പ്പെ​ടെ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യ​ത്. 

19 വ​യ​സു​കാ​ര​നാ​യ സാ​ഹി​ൽ ലോ​ച്ച​ബ് എ​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ് സ​മ​ര​ത്തി​നി​ടെ​യു​ണ്ട‌ാ​യ പെ​ല്ല​റ്റ് ഗ​ൺ പ്ര​യോ​ഗ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഈ ​വി​ദ്യാ​ർ‌​ഥി​യു​മാ​യി ചേ​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​വും ന​ട​ത്തി​യി​രു​ന്നു.  

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up