x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ അ​റി​ഞ്ഞി​ട്ടി​ല്ല: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ഓൺലൈൻ ഡെസ്ക്
Published: August 21, 2026 09:39 PM IST | Updated: August 21, 2026 09:39 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി. പേ​രു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഒ​ന്നും അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് താ​ൻ വി​വ​രം അ​റി​ഞ്ഞ​തെ​ന്നും, അ​ങ്ങ​നെ ഒ​രു വാ​ർ​ത്ത വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് കെ​എം​ആ​ർ​എ​ൽ​ന്‍റെ  ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​ഖ്യാ​പ​ന​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ച്ചി മെ​ട്രോ​യെ 'കേ​ര​ളം മെ​ട്രോ' റെ​യി​ൽ ലി​മി​റ്റ​ഡ് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​ൻ കെ​എം​ആ​ർ​എ​ൽ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ സ​ർ​ക്കാ​രി​ന് ശു​പാ​ർ​ശ സ​മ​ർ​പ്പി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള ന​ഗ​ര ഗ​താ​ഗ​ത പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ന​ട​പ്പി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് മെ​ട്രോ മാ​തൃ​ക​ക​ൾ പി​ന്തു​ട​ർ​ന്നാ​യി​രു​ന്നു ഈ ​നീ​ക്കം.

എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്ക് ശേ​ഷം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്, ഓ​ഹ​രി ഉ​ട​മ​ക​ൾ, കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം, കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ അം​ഗീ​കാ​ര​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ അ​ന്തി​മ പേ​രു​മാ​റ്റം ന​ട​പ്പാ​ക്കാ​നാ​കൂ എ​ന്ന് കെ​എം​ആ​ർ​എ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പേ​രു​മാ​റ്റം നി​ല​വി​ലെ സ്വ​ത്തു​ക്ക​ളെ​യോ ബാ​ധ്യ​ത​ക​ളെ​യോ ബാ​ധി​ക്കി​ല്ലെ​ന്നും ക​മ്പ​നി​യു​ടെ സ്വ​ന്തം ബ​ജ​റ്റി​ൽ നി​ന്ന് തു​ക വി​നി​യോ​ഗി​ച്ചാ​യി​രി​ക്കും ബ്രാ​ൻ​ഡിം​ഗ് മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യെ​ന്നും എം.​ഡി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
 

 

 

 

Tags : ChiefMinister VDSatheesan LatestNews KochiMetro Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up