x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തിമേ​ഖ​ല ജ​ന​സൗ​ഹൃ​ദ​മാ​ക്കും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 22, 2026 12:15 AM IST | Updated: August 22, 2026 12:15 AM IST

മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഇ​ടു​ക്കി ഡാം ​സ​ന്ദ​ര്‍​ശി​ക്കു​ന്നു.

ഇ​ടു​ക്കി: വൈ​ദ്യു​തി ഉ​ത്പാ​ദ​ന, പ്ര​സ​ര​ണ, വി​ത​ര​ണ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ച്ച് കൂ​ടു​ത​ല്‍ ജ​ന​സൗ​ഹൃ​ദ​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ജി​ല്ല​യി​ലെ വൈ​ദ്യു​തി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സും ഇ​ടു​ക്കി ഡാ​മും സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് ക​ള​ക്ട​റേ​റ്റി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന​ത്. ജി​ല്ല​യു​ടെ പ്ര​ത്യേ​ക ഭൂ​പ്ര​കൃ​തി, ഗ​താ​ഗ​ത പ്ര​ശ്‌​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ടു​ക്കി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കും. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ് പ​രാ​തി​ക​ള്‍​ക്ക് വേ​ഗ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണും.

1976ല്‍ ​ഇ​ടു​ക്കി വി​ക​സ​ന അ​ഥോ​റി​റ്റി​ക്കാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​നം, വൈ​ദ്യു​തി​മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​രും. പു​തി​യ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സു​ക​ളും സ​ബ് സ്റ്റേ​ഷ​നു​ക​ളും ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കും. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ല്‍​നി​ന്ന് ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ട​മ​ല​ക്കു​ടി​യി​ല്‍ വൈ​ദ്യു​തി​യെ​ത്താ​ത്ത വീ​ടു​ക​ളി​ല്‍ ഇ​തു​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ സ​മ​ഗ്ര വി​ക​സ​ന പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നാ​ര്‍ മാ​ട്ടു​പ്പെ​ട്ടി ഡാ​മി​നു മു​ക​ളി​ലൂ​ടെ​യു​ള്ള ട്രാ​ഫി​ക് ബ്ലോ​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കെ​എ​സ്ഇ​ബി. ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. വീ​ടു​ക​ളി​ല്‍ സ്ഥാ​പി​ച്ച സോ​ളാ​ര്‍ പാ​ന​ലു​ക​ളി​ല്‍ നി​ന്ന് തി​രി​ച്ച് വൈ​ദ്യു​തി ഗ്രി​ഡി​ലേ​ക്ക് ന​ല്‍​കു​മ്പോ​ഴു​ള്ള സാ​ങ്കേ​തി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. വൈ​ദ്യു​തി പോ​സ്റ്റു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. മെ​റ്റീ​രി​യ​ല്‍ മാ​നേ​ജ്‌​മെ​ന്റ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്തു ദി​വ​സം ഇ​ടു​ക്കി ഡാം ​തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത് ഓ​ണ​ത്തി​നു ശേ​ഷ​വും തു​ട​ര​ണ​മെ​ന്ന് റോ​യ് കെ. ​പൗ​ലോ​സ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര്‍​മ​ല​സി​റ്റി സ​ബ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട്ട​യ​മു​ള്ള​വ​ര്‍​ക്കും ഇ​ല്ലാ​ത്ത​വ​ര്‍​ക്കും ഒ​രേ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം. 16 കോ​ടി ചെ​ല​വി​ല്‍ ന​ട​പ്പാ​ക്കി​യ ആ​മ​പ്പാ​റ സോ​ളാ​ര്‍ പ്ലാ​ന്‍റ് പ​ദ്ധ​തി കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണെ​ന്ന് സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ അ​റി​യി​ച്ചു. ആ​ന​യി​റ​ങ്ക​ല്‍ ഡാ​മി​ല്‍ ബോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ക​ല്ലാ​ര്‍ ഡാ​മി​ല്‍ ചെ​ളി​യും എ​ക്ക​ലും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ഗ​മ​ണ്ണി​ല്‍ പു​തി​യ സെ​ക്ഷ​ന്‍ ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് സി​റി​യ​ക് തോ​മ​സ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, ജ​ന​റേ​ഷ​ന്‍ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് സി​വി​ല്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ എം​.പി.​ രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

‌ഇ​ടു​ക്കി ഡാ​മും മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സും മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു

ഇ​ടു​ക്കി: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സ്, ഇ​ടു​ക്കി ഡാം ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ചു. റോ​യ് കെ. ​പൗ​ലോ​സ് എം​എ​ല്‍​എ​യും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​വ​ര്‍ ഹൗ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ത്രി നേ​രി​ല്‍​ക​ണ്ട് വി​ല​യി​രു​ത്തി. ജ​ന​റേ​ഷ​ന്‍ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് സി​വി​ല്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ രാ​ജ​ന്‍ എം​പി, ചീ​ഫ് എ​ന്‍​ജി​നി​യ​ർ അ​നി​ല്‍ കു​മാ​ര്‍ ജി, ​മ​ധ്യ​മേ​ഖ​ലാ വി​ത​ര​ണ വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ കെ. ​ദി​നേ​ശ്, ഡ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ എം. ​പാ​ര്‍​വ​തി എ​ന്നി​വ​ര്‍ പ​വ​ര്‍ ഹൗ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

Tags : Nattuvishesham District News Electricity sector Minister Sunny Joseph

Recent News

Corehub Up