x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളി​നു കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: August 21, 2026 11:29 PM IST | Updated: August 21, 2026 11:29 PM IST

വ​ണ്ടാ​നം മേ​രി ക്യൂ​ൻ​സ് പ​ള്ളി​ തി​രു​നാ​ളിന് വി​കാ​രി ഫാ. ​ഷൈ​ജു തോ​മ​സ് ചി​റ​യി​ൽ കൊടിയേറ്റുന്നു.

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മേ​രി ക്യൂ​ൻ​സ് ഇ​ട​വ​ക പള്ളിയിൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​ന്നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​തോ​മ​സ് ഷൈ​ജു ചി​റ​യി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല നൊ​വേ​ന, വൈ​കി​ട്ട് 6.30ന് ​ദി​വ്യ​ബ​ലി. കാ​ർ​മി​ക​ൻ ഫാ. ​സൈ​മ​ൺ കു​രി​ശി​ങ്ക​ൽ. പ്ര​സം​ഗം ഫാ. ​സൈ​റ​സ് കാ​ട്ടു​ങ്ക​ൽ ത​യ്യി​ൽ.

തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​ർ രാ​വി​ലെ 7.30ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 3ന് ​ജ​പ​മാ​ല നൊ​വേ​ന. 3.30ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി- ഫാ. ​ആ​ന്‍റണി കാ​റ്റി​ക്കാ​ട്, പ്ര​സം​ഗം ഫാ. ​അ​ല​ക്‌​സ് കൊ​ച്ചീ​ക്കാ​ര​ൻവീ​ട്ടി​ൽ, സ​ഹ​കാ​ർ​മി​ക​ർ ഫാ. ​പോ​ൾ കൊ​ച്ചി​ക്കാ​ര​ൻവീ​ട്ടി​ൽ, ഫാ. ​സ്റ്റാ​ൻ​ലി പ​യ​സ് കാ​ട്ടു​ങ്ക​ൽ തൈ​യ്യി​ൽ, ഫാ. ​ജി​ജോ സേ​വ്യ​ർ.

ലി​റ്റ​നി തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. രാ​ത്രി 8.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല തി​യേ​റ്റേ​ഴ്‌​സി​ന്‍റെ നാ​ട​കം- ഒ​റ്റ. ഇ​ട​വ​ക​യി​ൽ​നി​ന്നും ഇ​ട​വ​ക​യ്ക്കു പു​റ​ത്തു​നി​ന്നു​മാ​യി 150ൽ ​അ​ധി​കം പേ​രാ​ണ് തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി​ട്ടു​ള്ള​ത്.

Tags : NattuVishesham DistricteNews

Recent News

Corehub Up