x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന് രാ​ജാ​ക്കാ​ട്ട് നാ​ളെ തു​ട​ക്കം

വെബ് ഡെസ്ക്
Published: August 21, 2026 11:51 PM IST | Updated: August 21, 2026 11:51 PM IST

പ്രതീകാത്മക ചിത്രം

രാ​ജാ​ക്കാ​ട്: സ​ർ​ക്കാ​രും ഡി​ടി​പി​സി​യും രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ആ​ഘോ​ഷം 23നും 24 ​നും രാ​ജാ​ക്കാ​ട്ട് ന​ട​ക്കും. മേ​ഖ​ല​യി​ലെ ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ ഏ​ല്ലാ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് ടൂ​റി​സം ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് മൂ​ന്നാ​റി​നും തേ​ക്ക​ടി​ക്കും ഇ​ട​യി​ലു​ള്ള രാ​ജാ​ക്കാ​ട് സെ​ന്‍റ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത് ടൂ​റി​സം പ്രോ​ജ​ക്റ്റു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

നാ​ളെ രാ​വി​ലെ 10.30ന് ​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ക്രി​സ്തു​ജ്യോ​തി സ്‌​കൂ​ൾ ജം​ഗ്ഷ​നി​ൽ​നി​ന്നു രാ​ജാ​ക്കാ​ട് ടൗ​ണി​ലേ​ക്കു ന​ട​ത്തു​ന്ന സാം​സ്കാ​രി​ക റാ​ലി സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. 24ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​ര​വും 6.30ന് ​സം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ക്കും.

സം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് ഓ​ണ സ​ന്ദേ​ശം ന​ൽ​കും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബെ​ന്നി പാ​ല​ക്കാ​ട്ട് സ്വാ​ഗ​ത​വും, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എ​സ്. അ​ന​ന്ത​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ലാ സ്‌​റ്റീ​ഫ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ. അ​ജീ​ഷ് കു​മാ​ർ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​തീ​ഷ് ജോ​സ്, ക​ൺ​വീ​ന​ർ വി.​എ​സ്. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​ത്രി ഏ​ഴി​ന് ഡി​ജെ​യും ന​ട​ക്കും.

Tags : Nattuvishesham District News Tourism Week Rajakkad

Recent News

Corehub Up