x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വേ​ലി വ​രു​ന്നു; നാ​ല് ബി​ന്നു​ക​ളു​മാ​യി

വെബ് ഡെസ്ക്
Published: August 21, 2026 03:08 AM IST | Updated: August 21, 2026 03:08 AM IST

ത​രം​തി​രി​ക്കാം മാ​വേ​ലി​ക്കൊ​പ്പം പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്‌​ണു രാ​ജി​നൊ​പ്പം ബി​ന്നു​ക​ളു​മാ​യി മാ​വേ​ലി​മാ​ർ.

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തെ ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കാ​ന്‍ പ്ര​ജ​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് വേ​ണ്ടി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് മാ​വേ​ലി​മാ​ര്‍ ജി​ല്ല​യി​ല്‍ പ​ര്യ​ട​നം തു​ട​ങ്ങി. മാ​വേ​ലി​യു​ടെ കൈ​വ​ശ​മു​ള്ള പാ​ത്ര​ത്തി​ല്‍ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ കി​ട്ടു​ന്ന മാ​ലി​ന്യം പ​ച്ച, നീ​ല, ചു​വ​പ്പ്, ക​റു​പ്പ് നി​റ​ങ്ങ​ളി​ലു​ള്ള അ​നു​യോ​ജ്യ​മാ​യ ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍​ക്ക് മാ​വേ​ലി സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. ബി​ന്നു​ക​ള്‍ മാ​റി നി​ക്ഷേ​പി​ച്ചു പോ​കു​ന്ന​വ​ര്‍​ക്ക് അ​ത് കൃ​ത്യ​മാ​യി പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി കൊ​ടു​ക്കാ​ന്‍ മാ​വേ​ലി​യു​ടെ ടീ​മും മ​ത്സ​രാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കും.

ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ നി​ല​വി​ല്‍ വ​ന്ന പു​തി​യ ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന നി​യ​മ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് ശു​ചി​ത്വ​മി​ഷ​ന്‍റെ മാ​വേ​ലി​യും സം​ഘ​വും. ഒ​പ്പം ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും. 'ത​രം തി​രി​ക്കാം മാ​ലി​ന്യം മാ​വേ​ലി​ക്കൊ​പ്പം' എ​ന്ന പേ​രി​ലു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഫ്‌​ളാ​ഗ് ഓ​ഫും ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന ക്യാ​രി ബാ​ഗു​ക​ള്‍, പേ​പ്പ​ര്‍ ക​പ്പു​ക​ള്‍, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി, പ​ക​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം. ആ​ഘോ​ഷ​വേ​ള​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യാ​തെ ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ ത​രം​തി​രി​ച്ച് അ​ത​ത് ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വും ഇ​തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കും. 'മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തെ ത​രം​തി​രി​ച്ച് കൈ​മാ​റാം, ഹ​രി​ത ഓ​ണം ആ​ഘോ​ഷി​ക്കാം' എ​ന്ന​താ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ മു​ഖ്യ സ​ന്ദേ​ശം.

Tags : Nattuvishesham Local News Maveli with four stars

Recent News

Corehub Up