x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 21, 2026 11:20 PM IST | Updated: August 21, 2026 11:20 PM IST

മു​ഹ​മ്മ കെഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ്ക​റി​യാ എ​തി​രേ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ഹ​മ്മ: കെഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണി​യ​മാ​യി. പോ​യ​കാ​ല ന​ന്മ​യു​ടെ ഓ​ർ​മക​ൾ പ​ങ്കി​ടാ​ൻ ഒ​ത്തു​കൂ​ടി​യ​വ​രാ​ൽ സ​മ്പ​ന്ന​മാ​യി​രി​ന്നു വേ​ദി. ആ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങു​ന്ന നി​റ​സ​ദ​സി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ കേ​ര​ള ത​നി​മ​യു​ടെ ഉ​ണ​ർ​ത്തു​പാ​ട്ടാ​യി. ജോ​ളി എ​തി​രേ​റ്റ് അ​വ​ത​രി​പ്പി​ച്ച വ​ള്ളം​ക​ളി​യു​ടെ ക​മ​ന്‍റ​റി​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ അ​ക്ക​ത്ത​റ​യും ജോ​ളി എ​തി​രേ​റ്റും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ഓ​ണ​പ്പാ​ട്ടും വേ​റി​ട്ട അ​നു​ഭ​വം പ​ക​ർ​ന്നു ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ്ക​റി​യ എ​തി​രേ​റ്റ്‌ സി​എം​ഐ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​രെ ന​ന്മ​യു​ടെ ന​ല്ല പാ​ഠം പ​ഠി​പ്പി​ക്കു​ന്ന പ്ര​കാ​ശ പൂ​ർ​ണ​മാ​യ ദി​ന​മാ​ണ് ഓ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ണ​മെ​ന്ന​ത് ഏ​തൊ​രു മ​ല​യാ​ളി​യു​ടെ​യും മ​ന​സി​ലെ നി​റ​മു​ള്ള അ​നു​ഭ​വ​മാ​ണെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ അ​ക്ക​ത്ത​റ പ​റ​ഞ്ഞു. സ്കൂ​ൾ ബ​ർ​സ​ർ ഫാ. സ​നു വ​ലി​യവീ​ട് സി​എം​ഐ, പി​ടി​എ പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up