x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡിന്‍റെ ശോച്യാവസ്ഥ: അങ്കണവാടി പൂട്ടണോ, റോഡ് നന്നാക്കുമോ? ആശങ്കയിൽ പ്രദേശത്തുകാർ

വെബ് ഡെസ്ക്
Published: August 21, 2026 11:22 PM IST | Updated: August 21, 2026 11:22 PM IST

ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ കൂ​ളി​യോ​ട​ൻ​മു​ക്ക് അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ൽ.

ആ​ന​ക്ക​യം: ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ കൂ​ളി​യോ​ട​ൻ​മു​ക്ക് അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള റോ​ഡ് കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധി​ക്കാ​തെ ദു​ഷ്ക​ര​മാ​യി. 2015 ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ച്ച അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള റോ​ഡും ഇ​തേ ദി​വ​സം ത​ന്നെ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഏ​റെ വൈ​കാ​തെ ത​ക​ർ​ന്ന റോ​ഡ് മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ നാ​ലു മീ​റ്റ​ർ വീ​തി​യു​ള്ള ച​ളി​ക്കു​ള​മാ​വു​ക​യാ​ണ്.

കു​രു​ന്നു​ക​ളു​മാ​യി പോ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ പ​ല​പ്പോ​ഴും തൊ​ട്ട​ടു​ത്ത വീ​ടു​ക​ളു​ടെ മു​റ്റം വ​ഴി​യും സ​മീ​പ​ത്തെ പ​റ​ന്പി​ലൂ​ടെ​യു​മാ​ണ് അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. നൂ​റ്റ​ന്പ​തു മീ​റ്റ​റോ​ളം റോ​ഡ് റി​പ്പ​യ​ർ ചെ​യ്യു​ന്ന പ​ക്ഷം അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള യാ​ത്രാദു​രി​ത​ത്തി​ന് അ​റു​തി​യാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ കൂ​ളി​യോ​ട​ൻ ഷ​റ​ഫു​ദ്ദീ​ൻ ബാ​ഖ​വി പ​റ​യു​ന്നു.

വാ​ർ​ഡി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​ട്ടും റോ​ഡി​ന്‍റെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ടി​ന് 200 മീ​റ്റ​ർ മാ​ത്രം അ​ക​ല​ത്തി​ലാ​ണ് ത​ക​ർ​ന്ന ഈ ​റോ​ഡ്. അ​ങ്ക​ണ​വാ​ടി റോ​ഡ് ത​ക​ർ​ച്ച കാ​ര​ണം കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​ന് ക​ഴി​യു​ന്നി​ല്ല. വി​വി​ധ കു​ത്തി​വ​യ്പു​ക​ൾ​ക്കും മ​റ്റു​മാ​യി കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​ങ്ക​ണ​വാ​ടി​യി​ൽ എ​ത്തു​ന്ന​തി​നും റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു.

ക്വാ​റി വേ​സ്റ്റി​ട്ടെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ ഗ്രാ​മ​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ങ്ക​ണ​വാ​ടി​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ സി​ദാ​ൻ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി അ​യ​ച്ച​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.

റോ​ഡ് റി​പ്പ​യ​റിം​ഗി​ന് എ​ട്ടു​ല​ക്ഷം രൂ​പ ചെ​ല​വു വ​രു​മെ​ന്നും ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ണ്ടു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സി. ​ബു​ഷ്റ പ​റ​ഞ്ഞു. ടെ​ൻ​ഡ​ർ ക​ഴി​യു​ന്ന​തോ​ടെ മ​ഴ മാ​റു​ക​യും പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham District News road Anganwadi

Recent News

Corehub Up