x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽനി​ന്ന് ലാ​പ്ടോ​പ്പ് ക​വ​ർ​ന്ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 21, 2026 02:57 AM IST | Updated: August 21, 2026 02:57 AM IST

സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​യു​ടെ ലാ​പ്ടോ​പ് അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. തൃ​ക്ക​രി​പ്പൂ​ർ പ​ട​ന്ന സ്വ​ദേ​ശി കെ.​സു​ധാ​ക​ര​നെ​യാ​ണ് (56) ആ​ർ.​പി.​എ​ഫും റെ​യി​ൽ​വേ പൊ​ലി​സും ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി​യ​ത്.

ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ൽ ഫ​റോ​ക്കി​ൽ നി​ന്ന് കാ​സ​ർ​ഗോ​ഡേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​ടെ 80,000 രൂ​പ വി​ല വ​രു​ന്ന ലാ​പ്ടോ​പ്പ് അ​ട​ങ്ങി​യ ബാ​ഗാ​യി​രു​ന്നു ക​വ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച്ച ഉ​ച്ച ക​ഴി​ഞ്ഞ് 2.30ഓ​ടെ ട്രെ​യി​ൻ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ച്ച് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ ക​ണ്ണൂ​രി​ൽ വ​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തൊ​ണ്ടി​മു​ത​ലും പി​ടി​ച്ചെ​ടു​ത്തു. ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ര​മേ​ഷ്കു​മാ​ർ, റെ​യി​ൽ​വേ എ​സ്ഐ സ​ന്തോ​ഷ്,ആ​ർ.​പി.​എ​ഫ് എ​എ​സ്ഐ സ​ഞ്ജ​യ്, ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ അ​ജീ​ഷ്, വി​ജേ​ഷ്, റെ​യി​ൽ​വേ ഇ​ന്‍റ​ലി​ജ​ൻ​സ് സി​പി​ഒ ജി​തി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham Local News Thief arrested

Recent News

Corehub Up