x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ലാ​ടി ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി ഉ​യ​രം കൂ​ട്ട​ണമെന്ന്

വെബ് ഡെസ്ക്
Published: August 21, 2026 11:17 PM IST | Updated: August 21, 2026 11:17 PM IST

നി​ല​ന്പൂ​ർ-നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ മൈ​ലാ​ടി ഭാ​ഗ​ത്ത് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന സം​ര​ക്ഷ​ണഭി​ത്തി.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. മൈ​ലാ​ടി ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ഉ​യ​രം കു​റ​വെ​ന്നും പ​രാ​തി. നി​ല​ന്പൂ​ർ-നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം ര​ണ്ട് റീ​ച്ചു​ക​ളാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ മൈ​ലാ​ടി മു​ത​ൽ മൂ​ലേ​പ്പാ​ടം വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മൈ​ലാ​ടി ഭാ​ഗ​ത്ത് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് 40 സെ​ന്‍റി മീ​റ്റ​റാ​ണ് ഉ​യ​രം.

എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്ത് സം​ഭ​വി​ച്ച വീ​ഴ്ച​യാ​കും താ​ഴ്ന്നുകി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ഉ​യ​രം 40 സെ​ന്‍റി​മീ​റ്റ​റി​ൽ ഒ​തു​ക്കി​യ​ത്. 2018ലും 2019ലും ഉ​ണ്ടാ​യ പ്ര​ള​യ സ​മ​യ​ത്ത് വെ​ള്ളം ക​യ​റി വാ​ഹ​ന ഗ​താ​ഗ​തം ദി​വ​സ​ങ്ങ​ളോ​ളം ത​ട​സ​പ്പെ​ട്ട ഭാ​ഗ​മാ​ണി​ത്.

നി​ല​ന്പൂ​ർ-ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ക റോ​ഡാ​ണി​ത്. അ​തി​നാ​ൽ ഈ ​ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​ക്ക് 100 സെ​ന്‍റി​മീ​റ്റ​റെ​ങ്കി​ലും ഉ​യ​രം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്.

അ​ധി​കം വ​രു​ന്ന നി​ർ​മാ​ണ ചെ​ല​വ് ക​രാ​റു​കാ​ര​ന് ന​ൽ​കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ ഈ ​ഭാ​ഗ​ത്ത് ഹൈ​വേ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ഉ​യ​രം 100 സെ​ന്‍റി​മീ​റ്റ​റാ​ക്കാ​ൻ ക​ഴി​യും. 112 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഹൈ​വേ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. മൈ​ലാ​ടി - മു​ത​ൽ മൂ​ലേ​പ്പാ​ടം വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക്ക്
46 കോ​ടി​യും മൂ​ലേ​പ്പാ​ടം മു​ത​ൽ നാ​യാ​ടം​പൊ​യി​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ​ത്തി​ന് 76 കോ​ടി​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം മൂ​ലേ​പ്പാ​ടം മു​ത​ൽ നാ​യാ​ടം​പൊ​യി​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്.
മൈ​ലാ​ടി മു​ത​ൽ മൂ​ലേ​പ്പാ​ടം വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണം മേ​യ് മാ​സ​ത്തി​ൽ ക​രാ​ർ പ്ര​കാ​രം തീ​രേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​ക​രി​ക്കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. മൂ​ലേ​പ്പാ​ടം മു​ത​ൽ നാ​യാ​ടം​പൊ​യി​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണം 2027 മാ​ർ​ച്ച് 31ന് ​തീ​രേ​ണ്ട​താ​ണ്. നി​ല​വി​ലെ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ങ്കി​ൽ 2029വ​രെ​യെ​ങ്കി​ലും കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നേ​ക്കാം.

Tags : Nattuvishesham District News protective wall Myladi area

Recent News

Corehub Up