x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: August 21, 2026 11:24 PM IST | Updated: August 21, 2026 11:24 PM IST

നി​ല​ന്പൂ​രി​ൽ പ്ലാന്‍റേ​ഷ​ൻ ലേ​ബ​ർ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​ന്പൂ​ർ: മ​ല​യോ​ര മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്എ) വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ലാന്‍റേഷ​ൻ ലേ​ബ​ർ യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​ന്പൂ​ർ (​ജോ​ർ​ജ് .കെ. ​ആ​ന്‍റ​ണി ന​ഗ​റി​ൽ) ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോം. ​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ​ൻ. ച​ന്ദ്ര​ൻ, കെ. ​ശി​വ​ദാ​സ​ൻ, പി. ​ബാ​ല​കൃ​ഷ്ണ​ൻ, പി. ​ശി​വാ​ത്മ​ജ​ൻ, എം. ​വി​ശ്വ​നാ​ഥ​ൻ, മാ​ത്യു കാ​രം​വേ​ലി, സ​ജാ​ദ് ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ടോം.​ കെ. തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), പി. ​രാ​ധാ​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി), അ​ബ്ദു​ൾ അ​സീ​സ് (ട്ര​ഷ​റ​ർ).

Tags : Nattuvishesham District News ESA

Recent News

Corehub Up