x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​റ്റ കൊ​ല​പാ​ത​കം: ക​സ്റ്റ​ഡി ന​ട​പ​ടി​ക​ൾ നീ​ളാ​ൻ സാ​ധ്യ​ത

വെബ് ഡെസ്ക്
Published: August 21, 2026 11:41 PM IST | Updated: August 21, 2026 11:41 PM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ​യി​ൽ വ​യോ​ധി​ക​നാ​യ ശി​വ​ൻ​കു​ട്ടി ചെ​ട്ടി​യാ​രെ ക​വ​ർ​ച്ച​യ്ക്കി​ടെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ കൗ​മാ​ര​ക്കാ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഓ​ണാ​വ​ധി​ക്കുശേ​ഷ​മു​ള്ള സി​റ്റിം​ഗി​ലേ​ക്ക് നീ​ളാ​ൻ സാ​ധ്യ​ത.

ആ​ഴ്ച​യി​ൽ ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് ജു​വ​നൈ​ൽ ജ​സ്റ്റീസ് ബോ​ർ​ഡി​ന്‍റെ സി​റ്റിം​ഗ് ന​ട​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​ന്ന് പൊ​തു അ​വ​ധി​യാ​യ​തി​നാ​ലും തു​ട​ർ​ന്ന് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്കു​ക​ൾ ഉ​ള്ള​തി​നാ​ലും ക​സ്റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഓ​ണ​ത്തി​നുശേ​ഷ​മു​ള്ള സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റാ​നാ​ണ് സാ​ധ്യ​ത. ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പോ​ലീ​സി​ന് തു​ട​ർ തെ​ളി​വെ​ടു​പ്പ് സാ​ധ്യ​മാ​കൂ. നി​ല​വി​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ​യും ആ​ൺ​കു​ട്ടി​ക​ളെ​യും ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മു​ക​ളി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ബോ​ർ​ഡി​ൽനി​ന്ന് ക​സ്റ്റ​ഡി അ​നു​മ​തി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​വ​രെ ക​രു​വാ​റ്റ​യി​ലെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് കൃ​ത്യം ന​ട​ന്ന രീ​തി പു​നഃ​സൃ​ഷ്ടി​ച്ച് പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. കു​ട്ടി​ക​ളാ​യ​തി​നാ​ൽ നി​യ​മ​പ​ര​മാ​യ ക​ർ​ശ​ന ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ൾ. കു​ട്ടി​ക​ളെ മു​തി​ർ​ന്ന​വ​രാ​യി പ​രി​ഗ​ണി​ച്ച് വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ജു​വ​നൈ​ൽ ജ​സ്റ്റീസ് ബോ​ർ​ഡാ​ണ് പി​ന്നീ​ട് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. ശാ​സ്ത്രീ​യ ലാ​ബ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ കൂ​ടി ല​ഭ്യ​മാ​കു​ന്ന​തോ​ടെ കേ​സി​ൽ പ​ഴു​ത​ട​ച്ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

Tags : Nattuvishesham District News Karuvata murder

Recent News

Corehub Up