"വലി'യോണം... പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന വടംവലി മത്സരത്തിൽനിന്ന്.
മാരിയമ്മന് ക്ഷേത്രം
നിലമ്പൂര്: മാരിയമ്മന് കോവില് ദേവീക്ഷേത്രത്തില് ഓണം ആഘോഷിച്ചു.
1500-ലധികം ഭക്ത ജനങ്ങള് പങ്കെടുത്തു. ഓണസദ്യയില് 14ലധികം വിഭവങ്ങളും പാലട പ്രഥമനും ഭക്തജനങ്ങള്ക്ക് ഓണസദ്യയായി വിളമ്പി. ക്ഷേത്രം മാതൃസമിതി അതി മനോഹരമായ പൂക്കളവും തീര്ത്തിരുന്നു.
ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്് പി. രാമസ്വാമി, സെക്രട്ടറി എം.കെ. ബാലകൃഷ്ണന്, ഭരണ സമിതി അംഗങ്ങളായ കെ. കുശലന് , ടി.ജെ. ഗോപകുമാര്, കെ.എസ്്. ഉണ്ണികൃഷ്ണന്, സി. ഹരിദാസ്, മാതൃസമിതി അംഗങ്ങള് എന്നിവര് പങ്കെടുത്തു.
ഷീ ഹോസ്റ്റൽ
എടപ്പാള്: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില് ജനകീയ ഓണാഘോഷവും വട്ടംകുളം ഗ്രാമപഞ്ചായത്ത് ഷീ ഹോസ്റ്റലിന്റെ തറക്കല്ലിടലും ഇന്നു നടക്കും. ഷീഹോസ്റ്റലിന്റെ തറക്കല്ലിടല് മന്ത്രി കെ.എം. ഷാജി നിര്വഹിക്കും നൂറു ദിന കര്മ പരിപാടികളുടെ പ്രഖ്യാപനം അബ്ദുല് സമദാനി സമദാനി എംപി നിര്വഹിക്കും.സംസ്ഥാന ചലച്ചിത്ര അവാര്ഡില് മികച്ച നടിയായി തെരഞ്ഞെടുത്ത ഷംന ഹംസ മുഖ്യ അതിഥിയാവും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ഗായത്രി തുടങ്ങി നിരവധി ജനപ്രതിനിധികളും വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിയില് പങ്കെടുക്കും.സാംസ്കാരിക ഘോഷയാത്രയോടു കൂടിയാണ് ഓണാഘോഷ പരിപാടികള്ക്ക് തുടക്കമാകുക. ഓണാഘോഷ പരിപാടികളുടെ ഭാഗമായി മെഡിക്കല് കാമ്പ്,പൂക്കള മത്സരം,കിടപ്പിലായ രോഗികള്ക്ക് ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിക്കുന്ന ചടങ്ങും വിവിധ കലാപരിപാടികളും നടക്കും.
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില് വിളിച്ചു ചേര്ത്ത വാര്ത്താസമ്മേളനത്തില് പഞ്ചായത്ത് പ്രസിഡന്റ്് ഷാജിമോള് പാലത്തിങ്ങല്, വൈസ് പ്രസിഡന്റ്് എം.എ. നജീബ്,സ്ഥിരം സമിതി അധ്യക്ഷരായ കഴുങ്കില് മജീദ്, സുമതി, സുബിത പഞ്ചായത്ത് അംഗങ്ങളായ സുനിത, സിനി, അഹ്മദ് കുട്ടി, ചന്ദ്രബോസ്, ഗീത എന്നിവര് പങ്കെടുത്തു.
പുൽവെട്ട ജിഎൽപി സ്കൂൾ
കരുവാരകുണ്ട്: പുൽവെട്ട ജിഎൽപി സ്കൂളിൽ വിദ്യാർഥികൾ ഇത്തവണ പൂക്കളമൊരുക്കിയത് സ്വന്തമായി വിളയിച്ച ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിച്ച്. ജൂണ് അഞ്ചിന് പരിസ്ഥിതിദിനത്തിൽ സ്കൂളിൽ കുട്ടികൾ നട്ട ചെണ്ടുമല്ലിയിൽ പൂവിട്ട പൂക്കളാണ് ഇത്തവണ ഓണാഘോഷത്തിന് പൂക്കളത്തിൽ ഉപയോഗിച്ചത്. വിപുലമായി നടന്ന ആഘോഷ പരിപാടിയിൽ സദ്യ, പൂക്കളം, ഓണക്കളികൾ തുടങ്ങിയവ നടന്നു.
പ്രധാനാധ്യാപകൻ ബി.പി. പ്രകാശൻ, എം.എസ്. സോണിയ, കെ. റഹ്മത്ത്, പി.കെ. മുജീബ് റഹ്മാൻ, പിടിഎ പ്രസിഡന്റ് പി. ജാഫർ, എസ്എംസി ചെയർമാൻ പി. അഷ്റഫ്, എംടിഎ പ്രസിഡന്റ് ഫസീല, വി. സബ്ന, സബാന, രഞ്ജിത, സിത്താര, കെ. വിലാസിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മുണ്ടേരി സ്കൂൾ
എടക്കര: മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ഓണാഘോഷം പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുന്നീസ ഉദ്്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൈതലവി വരിക്കോടൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ്, ചെയർമാൻ ഷെമീർബാബു മണ്ണേത്ത്, പിടിഎ വൈസ് പ്രസിഡന്റ് നൗഫൽ ചങ്ങരായി, സീനിയർ അസിസ്റ്റന്റ് എം.എ. അനുപേഷ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു ജോണ് എന്നിവർ പ്രസംഗിച്ചു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി അപ്പൻകാപ്പ് ഉന്നതിയിലെയും മറ്റും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്കും ഓണക്കോടിയും മധുര പലഹാരങ്ങളും നൽകി. അധ്യാപകരായ പി.ബി. ശ്രീജ, കെ.എസ്. രാഗേഷ്, വി.യു. ആര്യ, സി.കെ. ഷമീമ, എം. റംസീന, കൃപമോൾ മാത്യു, അഖിൽ, കെ.വി. വിപിൻ, കെ. തസ്നി എന്നിവർ നേതൃത്വം നൽകി.
മേരിമാതാ സ്കൂളിൽ ഓണാഘോഷം
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം മേരി മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഓണാഘോഷമായ "തിമിർത്തോണം 2കെ26 അറ്റ് മേരിമാതാ’ വിപുലമായി ആഘോഷിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. ടോമി പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇന്ദുകല അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ജയറോസ്, മാനേജർ സിസ്റ്റർ മേഴ്സിലിൻ, സ്റ്റാഫ് സെക്രട്ടറി കെ.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു. "ധലഹരിയില്ലാത്ത കേരളം ലഹരിയില്ലാത്ത തലമുറ'എന്ന തൂഫാൻ പ്ലക്കാർഡുമായി മഹാബലിയുടെ വരവ് കുട്ടികളെ ആവേശം കൊള്ളിച്ചു. തുടർന്ന് പുലിക്കളി, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. സ്കൂൾ ലീഡർ കീർത്തന സ്വാഗതവും അധ്യാപിക ശ്രീദേവി നന്ദിയും പറഞ്ഞു.
ഉച്ചക്കുളം ഗോത്ര ഉൗരിൽ
എടക്കര: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മൂത്തേടം ഗ്രാമപഞ്ചായത്തിലെ ഉച്ചക്കുളം ഗോത്ര ഉൗരിൽ തദേശീയ ജനതയുടെ അന്തർദേശീയ ദിന വാരാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു.
നിലന്പൂർ ജനമൈത്രി എക്സൈസ് സ്ക്വാഡ്, ഹാപ്പിനസ് സെന്റർ മലപ്പുറം, മൂത്തേടം ഗ്രാമപഞ്ചായത്ത്, ഐടിഡിപി, വനംവകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.
പ്രിവന്റീവ് ഓഫീസർ പി.എസ്. ദിനേശ് ബോധവത്കരണ ക്ലാസ് നയിച്ചു. സൈക്കോളജിസ്റ്റ് ഡോ. ഷമീന, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ഒഫീഷ്യൽ മെംബർ അനൂപ് മാത്യു, ഉച്ചക്കുളം ട്രൈബൽ സ്കൂൾ പ്രധാനാധ്യാപകൻ ശിവൻകുട്ടി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജിഷിൽ നായർ, സിവിൽ എക്സൈസ് ഓഫീസർ രാജേഷ് എന്നിവർ പ്രസംഗിച്ചു.
ഉൗരിലെ നിവാസികൾ കാട്ടുചെടികൾ ഉപയോഗിച്ച് തീർത്ത മനോഹരമായ അത്തപ്പൂക്കളം ചടങ്ങിന്റെ ആകർഷണമായി മാറി. ചടങ്ങിൽ ഉൗരു മൂപ്പനെയും ഉൗരിലെ വിവിധ വ്യക്തിത്വങ്ങളെയും ആദരിച്ചു. തുടർന്ന് ഓണാഘോഷ കലാപരിപാടികളും പരന്പരാഗത ഓണസദ്യയും നടന്നു. വേൾഡ് മെന്റൽ ഹെൽത്ത് റിസർച്ച് ഓർഗനൈസേഷൻ ഒഫീഷ്യൽ കോ ഓർഡിനേറ്റേഴ്സ്, ജനമൈത്രി എക്സൈസ് സ്റ്റാഫുകളായ പ്രിവന്റീവ് ഓഫീസർ അഭിലാഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജിഷിൽ നായർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.