Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Polionam

Malappuram

പൊളിയോണം, നാടെങ്ങും ആഘോഷത്തിമർപ്പിൽ

മാരിയമ്മന്‌ ക്ഷേ​ത്രം

നി​ല​മ്പൂ​ര്‍: മാ​രി​യ​മ്മ​ന്‍ കോ​വി​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ചു.
1500-ല​ധി​കം ഭ​ക്ത ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഓ​ണ​സ​ദ്യ​യി​ല്‍ 14ല​ധി​കം വി​ഭ​വ​ങ്ങ​ളും പാ​ല​ട പ്ര​ഥ​മ​നും ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ഓ​ണ​സ​ദ്യ​യാ​യി വി​ള​മ്പി. ക്ഷേ​ത്രം മാ​തൃ​സ​മി​തി അ​തി മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​വും തീ​ര്‍​ത്തി​രു​ന്നു.
ക്ഷേ​ത്രം ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ്് പി.​ രാ​മ​സ്വാ​മി, സെ​ക്ര​ട്ട​റി എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ കു​ശ​ല​ന്‍ , ടി.​ജെ. ഗോ​പ​കു​മാ​ര്‍, കെ.​എ​സ്്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി. ​ഹ​രി​ദാ​സ്, മാ​തൃ​സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഷീ ​ഹോ​സ്റ്റ​ൽ

എ​ട​പ്പാ​ള്‍: വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ ഓ​ണാ​ഘോ​ഷ​വും വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഷീ ​ഹോ​സ്റ്റ​ലി​​ന്‍റെ ത​റ​ക്ക​ല്ലി​ട​ലും ഇന്നു ന​ട​ക്കും. ഷീ​ഹോ​സ്റ്റ​ലി​​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ മ​ന്ത്രി കെ.​എം. ഷാ​ജി നി​ര്‍​വ​ഹി​ക്കും നൂ​റു ദി​ന ക​ര്‍​മ പ​രി​പാ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​നം അ​ബ്ദു​ല്‍ സ​മ​ദാ​നി സ​മ​ദാ​നി എം​പി നി​ര്‍​വ​ഹി​ക്കും.​സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡി​ല്‍ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഷം​ന ഹം​സ മു​ഖ്യ അ​തി​ഥി​യാ​വും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗാ​യ​ത്രി തു​ട​ങ്ങി നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ളും വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.​സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടു കൂ​ടി​യാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​കു​ക. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ല്‍ കാ​മ്പ്,പൂ​ക്ക​ള മ​ത്സ​രം,കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്ക് ഓ​ണ​ക്കി​റ്റും ഓ​ണ​പ്പു​ട​വ​യും സ​മ്മാ​നി​ക്കു​ന്ന ച​ട​ങ്ങും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷാ​ജി​മോ​ള്‍ പാ​ല​ത്തി​ങ്ങ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്് എം.​എ. ന​ജീ​ബ്,സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ക​ഴു​ങ്കി​ല്‍ മ​ജീ​ദ്, സു​മ​തി, സു​ബി​ത പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​നി​ത, സി​നി, അ​ഹ്‌​മ​ദ് കു​ട്ടി, ച​ന്ദ്ര​ബോ​സ്, ഗീ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പു​ൽ​വെ​ട്ട ജി​എ​ൽ​പി സ്കൂ​ൾ

ക​രു​വാ​ര​കു​ണ്ട്: പു​ൽ​വെ​ട്ട ജി​എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ പൂ​ക്ക​ള​മൊ​രു​ക്കി​യ​ത് സ്വ​ന്ത​മാ​യി വി​ള​യി​ച്ച ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച്. ജൂ​ണ്‍ അ​ഞ്ചി​ന് പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ സ്കൂ​ളി​ൽ കു​ട്ടി​ക​ൾ ന​ട്ട ചെ​ണ്ടു​മ​ല്ലി​യി​ൽ പൂ​വി​ട്ട പൂ​ക്ക​ളാ​ണ് ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ​ത്തി​ന് പൂ​ക്ക​ള​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്. വി​പു​ല​മാ​യി ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സ​ദ്യ, പൂ​ക്ക​ളം, ഓ​ണ​ക്ക​ളി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ന്നു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി.​പി. പ്ര​കാ​ശ​ൻ, എം.​എ​സ്. സോ​ണി​യ, കെ. ​റ​ഹ്മ​ത്ത്, പി.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ജാ​ഫ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി. ​അ​ഷ്റ​ഫ്, എം​ടി​എ പ്ര​സി​ഡ​ന്‍റ് ഫ​സീ​ല, വി. ​സ​ബ്ന, സ​ബാ​ന, ര​ഞ്ജി​ത, സി​ത്താ​ര, കെ. ​വി​ലാ​സി​നി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മു​ണ്ടേ​രി സ്കൂ​ൾ

എ​ട​ക്ക​ര: മു​ണ്ടേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ന്നീ​സ ഉ​ദ്്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​ത​ല​വി വ​രി​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​അ​ബ്ദു​ൾ അ​സീ​സ്, ചെ​യ​ർ​മാ​ൻ ഷെ​മീ​ർ​ബാ​ബു മ​ണ്ണേ​ത്ത്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ ച​ങ്ങ​രാ​യി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എം.​എ. അ​നു​പേ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ന്ദു ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ്ര​ണ്ട്സ് അ​റ്റ് ഹോം ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​പ്പ​ൻ​കാ​പ്പ് ഉ​ന്ന​തി​യി​ലെ​യും മ​റ്റും ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ഓ​ണ​ക്കോ​ടി​യും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ പി.​ബി. ശ്രീ​ജ, കെ.​എ​സ്. രാ​ഗേ​ഷ്, വി.​യു. ആ​ര്യ, സി.​കെ. ഷ​മീ​മ, എം. ​റം​സീ​ന, കൃ​പമോ​ൾ മാ​ത്യു, അ​ഖി​ൽ, കെ.​വി. വി​പി​ൻ, കെ. ​ത​സ്നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up