പ്രതീകാത്മക ചിത്രം
മലപ്പുറം: ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ഗുണമേൻമയുള്ള പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും കർഷകർക്ക് അർഹമായ
വില ഉറപ്പാക്കാനുമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 153 കർഷക ചന്തകൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ 108 കൃഷിഭവനുകൾ, വിഎഫ്പിസികെ (10 എണ്ണം), ഹോർട്ടികോർപ്പ് (35 എണ്ണം) എന്നിവയുടെ കീഴിലാണ് ചന്തകൾ പ്രവർത്തിക്കുക.
കൃഷിഭവനുകളുടെ നേതൃത്വത്തിലുള്ള വിപണികൾ ഇന്നു മുതൽ 25 വരെയായിരിക്കും പ്രവർത്തിക്കുക. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ ഉയർന്ന തുക നൽകിയാണ് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് സംഭരിക്കുന്നത്. പൊതുജനങ്ങൾക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇവ ലഭ്യമാക്കും. നാടൻ പച്ചക്കറികൾ, പഴവർഗങ്ങൾ, ജൈവ ഉത്പന്നങ്ങൾ, മൂല്യവർധിത കാർഷിക വിഭവങ്ങൾ, കേരളാഗ്രോ ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവയും ഈ കർഷക ചന്തകളിൽ വിൽപനക്കെത്തിക്കും.
മോഡല്‍ കുടുംബശ്രീയുടെ ഓണച്ചന്ത തുടങ്ങി
നിലമ്പൂര്‍: നഗരസഭയിലെ മോഡല്‍ കുടുംബശ്രീയുടെ ഓണചന്ത തുടങ്ങി. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് പ്രസിഡന്റ് സാലി ബിജു അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്‍ മുസ്തഫ കളത്തുംപടിക്കല്‍ ആദ്യവില്പന മെമ്പര്‍ സെക്രട്ടറി വിനോദിന് നല്കി നിര്‍വഹിച്ചു.സ്ഥിരംസമിതി അധ്യക്ഷന്‍ മേരീസ് ഷിബു, കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് അമ്പലത്തിങ്ങല്‍, ഷെഫീഖ് മണലാടി, പി.വി. റുബീന, സിഡിഎസ് വൈസ് പ്രസിഡന്റ്് സാജിത, അംഗങ്ങളായ നിഷ, കെ. ആമിന, വി. നിഷിദ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News 153 farmers' markets district