x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളു​ക​ളി​ൽ ക​ള​റാ​യി ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 21, 2026 11:08 PM IST | Updated: August 21, 2026 11:08 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി ഹോ​ളി എ​യ്ഞ്ച​ൽ​സ് കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്‌​സി വ​ള​യം എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​കെ​ജെ​എം സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. റി​ട്ട​യേ​ർ​ഡ് യു​സി കോ​ള​ജ് പ്ര​ഫ​സ​റും എ​ഴു​ത്തു​കാ​രി​യും വാ​ഗ‌്മി​യു​മാ​യ മ്യൂ​സ് മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പീ​റ്റ​ർ മു​ല്ലൂ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല എ​സ്ജെ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഇ​മ്മാ​നു​വ​ൽ മാ​ത്യു എ​സ്ജെ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത് എ​സ്. ബാ​ബു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മാ​നി​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​എ​ൻ. സു​രേ​ഷ് ബാ​ബു, ല​തി​ക ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ പു​ലി​ക​ളി​യും ഓ​ണ​പ്പാ​ട്ടു​ക​ളും വ​ടം​വ​ലി​യും പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി: ഹോ​ളി എ​യ്ഞ്ച​ൽ​സ് കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്‌​സി വ​ള​യം എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ജൂ​ബി​ൻ തോ​മ​സ്, ടി​ൻ​സി തോ​മ​സ്, റെ​നി​മോ​ൾ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ​പ്പാ​ട്ടും ക​ളി​ക​ളും ന​ട​ത്തി. പാ​യ​സം വി​ത​ര​ണ​വും ചെ​യ്തു.

ചി​റ​ക്ക​ട​വ്: സെ​ന്‍റ് ഇ​ഫ്രേം​സ് എ​ൽ​പി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​നോ​ബി വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ എം.​ജി. വി​നോ​ദ്, ഹെ​ഡ്മി​സ്ട്ര​സ് സൗ​മ്യ പി. ​ജോ​സ്, പി​ടി​എ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ഓ​ണ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. സി​

നി​മാതാ​രം ജോ​ജി ജോ​ൺ മു​ണ്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് ബെ​ൽ എ​സ്എ​ബി​എ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ത്തി.

ചെ​ങ്ങ​ളം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് അ​ര​ഞ്ഞാ​ണി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് നൈ​നി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ക്ക​ളം ഒ​രു​ക്കു​ക​യും കു​ട്ടി​ക​ളു​ടെ വി​വി​ധ​ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും ഓ​ണ​ക്ക​ളി​ക​ളും സം​ഘ​ടി​പ്പി​ച്ചു. പി​ടി​എ അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി.

ക​ണ​മ​ല: പ​മ്പാ​വാ​ലി കാ​ള​കെ​ട്ടി സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. എ​രു​മേ​ലി ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എം. ​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് പി.​ഐ. സ​ലീ​ന, ക​ണ​മ​ല ബാ​ങ്ക് ബോ​ർ​ഡ് അം​ഗം എം.​എ​സ്. സ​തീ​ശ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി​നു മാ​ത്യു, നീ​നു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ഡി​സി ചെ​യ​ർ​മാ​ൻ കെ.​എ​സ്. ദേ​വ​കു​മാ​ർ, നാ​ടു​കാ​ണി സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ സു​ബി​ൻ അ​നി​രു​ദ്ധ് എ​ന്നി​വ​ർ ഓ​ണ സ​മ്മാ​ന​മാ​യി ഫാ​നു​ക​ൾ ന​ൽ​കി.

Tags : NattuVishesham DistricteNews

Recent News

Corehub Up