x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​ക്ക​ൽ​മേ​ട്ടി​ൽ വീ​ട്ടു​മു​റ്റ​ത്ത് പൂ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു നാ​യ​യെ അ​ജ്ഞാതജീ​വി കൊ​ന്നു​ഭ​ക്ഷി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 10:49 PM IST | Updated: July 21, 2026 10:49 PM IST

നാ​യ​യെ ഫോ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നു സ​മീ​പം വീ​ട്ടു​മു​റ്റ​ത്ത് പൂ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ർ​ത്തു നാ​യ​യെ അ​ജ്ഞാ​ത ജീ​വി കൊ​ന്ന് പ​കു​തി ഭ​ക്ഷി​ച്ചു.
പ്ലാ​ത്തോ​ട്ട​ത്തി​ൽ ര​ജ​നി​യു​ടെ നാ​യ​യെ​യാ​ണ് അ​ജ്ഞാ തജീ​വി കൊ​ന്ന​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ല്ലാ​ർ ഫോ​റ​സ്റ്റ് സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഗ് മാ​ർ​ക്കു​ക​ളോ മ​റ്റ് സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളോ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പു​ലി​യു​ടെ ആ​ക്ര​മ​ണ​മാ​വാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ത​മി​ഴ്നാ​ട് വ​നാ​തി​ർ​ത്തി​യി​ൽ​നി​ന്ന് അ​ൻ​പ​ത് മീ​റ്റ​റോ​ളം മാ​ത്രം അ​ക​ലെ റോ​ഡി​രി​കി​ലാ​ണ് ര​ജ​നി​യു​ടെ വീ​ട്. ത​മി​ഴ്നാ​ട് വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും മു​ൻ​പ് പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ത്തി​നു നേ​രേ ജീ​വി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

 

Tags : killed Nattuvishesham DistrictNews

Recent News

Corehub Up