x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട്ട് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: August 29, 2026 03:22 PM IST | Updated: August 29, 2026 03:22 PM IST

പ്രതീകാത്മക ചിത്രം

വിലങ്ങാട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനിൽ ആണ് മരിച്ചത്.

ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ്. കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് തിരിച്ചുവന്ന് സുനിലിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണവം വനമേഖലയിൽനിന്നാണ് ഈ ഭാഗങ്ങളിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത്.

Tags : Youth Killed Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up