Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MukeshAmbani

ഏ​​റ്റ​​വും വ​​ലി​​യ ഐ​​പി​​ഒ​​യ്ക്ക് ജി​​യോ പ്ലാ​​റ്റ്ഫോം​​സ്

മും​​ബൈ: മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ ജി​​യോ പ്ലാ​​റ്റ്ഫോം​​സ് ഒ​​ക്ടോ​​ബ​​ർ 21-ന് ​​ത​​ങ്ങ​​ളു​​ടെ ഐ​​പി​​ഒ ആ​​രം​​ഭി​​ക്കാ​​ൻ പ​​ദ്ധ​​തി​​യി​​ടു​​ന്നു. ഏ​​ക​​ദേ​​ശം 3.8 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ സ​​മാ​​ഹ​​രി​​ക്കാ​​നാ​​ണ് ഈ ​​ഐ​​പി​​ഒ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​തോ​​ടെ ഇ​​ത് ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഓ​​ഹ​​രി വി​​ൽ​​പ​​ന​​യാ​​യി മാ​​റും.

2024-ൽ ​​ന​​ട​​ന്ന ഹ്യു​​ണ്ടാ​​യ് മോ​​ട്ടോ​​ർ ഇ​​ന്ത്യ​​യു​​ടെ 2.9 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ലി​​സ്റ്റിം​​ഗാ​​ണ് നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​പി​​ഒ. കൂ​​ടാ​​തെ, നാ​​ഷ​​ണ​​ൽ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ച് ഓ​​ഫ് ഇ​​ന്ത്യ ക​​ഴി​​ഞ്ഞ മാ​​സം 2.3 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ഐ​​പി​​ഒ​​യി​​ലൂ​​ടെ വി​​പ​​ണി​​യി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചി​​രു​​ന്നു.

ഐ​​പി​​ഒ​​യി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന തു​​ക പ്ര​​ധാ​​ന​​മാ​​യും ക​​ന്പ​​നി​​യു​​ടെ ടെ​​ലി​​കോം വി​​ഭാ​​ഗ​​ത്തി​​ന്‍റെ ക​​ട​​ങ്ങ​​ൾ വീ​​ട്ടാ​​നാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ക. മെ​​റ്റാ, ഗൂ​​ഗി​​ൾ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള മു​​ൻ​​നി​​ര വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ള്ള ജി​​യോ പ്ലാ​​റ്റ്ഫോം​​സ് എ​​ഐ, ക്ലൗ​​ഡ്, എ​​ന്‍റ​​ർ​​പ്രൈ​​സ് നെ​​റ്റ്‌വർ​​ക്ക് ബി​​സി​​ന​​സു​​ക​​ളും ന​​ട​​ത്തു​​ന്നു​​ണ്ട്.

ഈ ​​വ​​ർ​​ഷം ഏ​​പ്രി​​ൽ മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ഇ​​ന്ത്യ​​യി​​ലെ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലേ​​ക്ക് ധാ​​രാ​​ളം ക​​ന്പ​​നി​​ക​​ളാ​​ണ് എ​​ത്തി​​യ​​ത്. ഈ ​​സ​​മ​​യ​​പ​​രി​​ധി​​യി​​ൽ സ​​മാ​​ഹ​​രി​​ച്ച തു​​ക എ​​ക്കാ​​ല​​ത്തെ​​യും വ​​ലി​​യ റി​​ക്കാ​​ർ​​ഡാ​​ണ്.

ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ പ്രൊ​​വൈ​​ഡ​​റാ​​യ പ്രൈം ​​ഡാ​​റ്റാ​​ബേ​​സി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച്, ഏ​​ക​​ദേ​​ശം 250-ഓ​​ളം ക​​ന്പ​​നി​​ക​​ൾ ഐ​​പി​​ഒ വ​​ഴി ആ​​കെ 4.65 ലക്ഷം കോടി രൂ​​പ (48 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) സ​​മാ​​ഹ​​രി​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ന്നു​​ണ്ട്.

ഡാ​​നി​​ഷ് ബ്രൂ​​വ​​റാ​​യ കാ​​ൾ​​സ്ബെ​​ർ​​ഗി​​ന്‍റെ ഇ​​ന്ത്യ​​ൻ വി​​ഭാ​​ഗ​​വും‌ ഹോ​​ട്ട​​ൽ അ​​ഗ്രി​​ഗേ​​റ്റ​​റാ​​യ ഓ​​യോ​​യു​​ടെ മാ​​തൃ​​ക​​ന്പ​​നി​​യാ​​യ പ്രി​​സ​​വും​​ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

Latest News

Corehub Up