x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മസ്കോ അതോ ചൈനീസ് 'മാ'യോ? തരംഗമായി മാ ജിയാൻപിംഗിന്‍റെ റസ്റ്റോറന്‍റ്

ടെക് ഡെസ്ക്
Published: July 31, 2026 04:13 PM IST | Updated: July 31, 2026 04:13 PM IST

ഇലോൺ മസ്കുമായി രൂപസാദൃശ്യമുള്ള മാ ​ജി​യാ​ൻ​പി​ങ്

ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കി​ന് ചൈ​ന​യി​ലൊ​രു അ​പ​ര​ൻ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ, ചൈ​ന​യി​ലെ ഷാ​ങ്സി പ്ര​വി​ശ്യ​യി​ലെ ഒ​രു സാ​ധാ​ര​ണ ബാ​ർ​ബി​ക്യു റ​സ്റ്റ​റ​ന്‍റി​ൽ ചെ​ന്നാ​ൽ സാ​ക്ഷാ​ൽ ഇ​ലോ​ൺ മ​സ്ക് മാം​സം ഗ്രി​ൽ ചെ​യ്തു വി​ള​മ്പു​ന്ന​ത് കാ​ണാം. അ​തി​ശ​യി​പ്പി​ക്കും വി​ധം ഇ​ലോ​ൺ മ​സ്കു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മു​ള്ള മാ ​ജി​യാ​ൻ​പി​ങ് എ​ന്ന റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വൈ​റ​ൽ താ​രം.

മു​ഖ​വും മു​ടി​യു​ടെ ശൈ​ലി​യും കാ​ര​ണം ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​സ്ക് ആ​ണെ​ന്നേ ഇ​യാ​ളെ ക​ണ്ടാ​ൽ തോ​ന്നൂ. മു​ൻ​പ് ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന മാ ​ജി​യാ​ൻ​പിം​ഗി​ന്റെ റെ​സ്റ്റോ​റ​ന്‍റി​ൽ ഇ​പ്പോ​ൾ മ​സ്കി​ന്‍റെ അ​പ​ര​നെ കാ​ണാ​നും ഫോ​ട്ടോ​യെ​ടു​ക്കാ​നു​മാ​യി ജ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ റ​സ്റ്റ​റ​ന്‍റി​ന്‍റെ പേ​ര് "സ്പേ​സ് എ​ക്സ് ബാ​ർ​ബി​ക്യു" എ​ന്ന് മാ​റ്റ​ണ​മെ​ന്ന് ഇ​ന്‍റ​ർ​നെ​റ്റ് ലോ​കം ത​മാ​ശ​രൂ​പേ​ണ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ലോ​ൺ മ​സ്കി​നെ ചൈ​ന​യി​ൽ​വെ​ച്ച് ക്ലോ​ൺ ചെ​യ്ത​താ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ത​മാ​ശ നി​റ​ഞ്ഞ സി​ദ്ധാ​ന്ത​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​പ്ര​ശ​സ്തി​യി​ൽ ത​നി​ക്ക് അ​ല്പം നാ​ണ​വും പ​രി​ഭ്ര​മ​വും ഒ​ക്കെ​യു​ണ്ടെ​ന്ന് മാ ​ജി​യാ​ൻ​പിം​ഗ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും ഇ​ത് ത​ന്‍റെ ബി​സി​ന​സ് വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. നി​ല​വി​ൽ നി​ര​വ​ധി ബി​സി​ന​സ് ഓ​ഫ​റു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ലൈ​വ് സ്ട്രീ​മിം​ഗി​ലേ​ക്ക് ക​ട​ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നും, രാ​വി​ലെ മു​ത​ൽ അ​ർ​ദ്ധ​രാ​ത്രി വ​രെ റെ​സ്റ്റോ​റ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ​പ് 2022ൽ ​ചൈ​ന​യി​ലെ മാ ​യി​ലോ​ങ് എ​ന്ന​യാ​ളും, 2025ൽ ​പാ​കി​സ്താ​നി​ലെ ഗോ​ഹ​ർ സ​മ​ൻ എ​ന്ന​യാ​ളും ഇ​ലോ​ൺ മ​സ്കു​മാ​യി സാ​ദൃ​ശ്യ​മു​ള്ള​തി​ന്‍റെ പേ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​രു​ന്നു.

Tags : technology elonmusk chineese bbqrestuarant Ma Jianping

Recent News

Corehub Up