x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി എ​ല്ലാം പണികളും എ​ഐ ചെ​യ്യും; 'ഗ്രോ​ക്ക് ബോ​ട്ട്' അ​വ​ത​രി​പ്പി​ച്ച് ഇ​ലോ​ൺ മ​സ്ക്

ടെക് ഡെസ്ക്
Published: August 12, 2026 03:24 PM IST | Updated: August 12, 2026 03:24 PM IST

ഇലോൺ മസ്ക്

ന്യൂ​ഡ​ൽ​ഹി: ഒ​രു ചാ​റ്റ്ബോ​ട്ട് എ​ന്ന​തി​ന​പ്പു​റം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വേ​ണ്ടി വി​വി​ധ ജോ​ലി​ക​ൾ സ്വ​യം ചെ​യ്തു ന​ൽ​കു​ന്ന 'ഗ്രോ​ക്ക് ബോ​ട്ട്' എ​ന്ന പു​തി​യ ഏ​ജ​ന്‍റ് അ​വ​ത​രി​പ്പി​ച്ചു. സ്‌​പേ​സ് എ​ക്‌​സ് എ​ഐ​യും ക​ർ​സ​റും ചേ​ർ​ന്നാ​ണ് ബീ​റ്റ വേ​ർ​ഷ​നി​ൽ ഈ ​ഫീ​ച്ച​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഉ​പ​യോ​ക്താ​വി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന് പ​ക​രം ആ​പ്പു​ക​ളി​ലും വെ​ബ്‌​സൈ​റ്റു​ക​ളി​ലും ക​യ​റി നി​ർ​ദ്ദി​ഷ്ട ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​എ​ഐ ഏ​ജ​ന്‍റി​ന് സാ​ധി​ക്കും.

ക്ലൗ​ഡി​ൽ ഓ​രോ എ​ഐ ഏ​ജ​ന്‍റി​നും സ്വ​ന്ത​മാ​യി ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​നം ന​ൽ​കി​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​വ​ഴി യൂ​സ​റു​ടെ ഇ​മെ​യി​ൽ, ബി​സി​ന​സ് ആ​പ്പു​ക​ൾ, വി​വി​ധ വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് ലോ​ഗി​ൻ ചെ​യ്യാ​നും എ​പി​ഐ സൗ​ക​ര്യ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ളി​ൽ പോ​ലും പ്ര​വ​ർ​ത്തി​ക്കാ​നും ഗ്രോ​ക്ക് ബോ​ട്ടി​ന് ക​ഴി​യും.

ഇ​ൻ​വോ​യ്‌​സു​ക​ൾ പ്രോ​സ​സ്സ് ചെ​യ്യു​ക, ക​സ്റ്റ​മ​ർ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക, സോ​ഫ്റ്റ്‌​വെ​യ​ർ കോ​ഡിം​ഗി​ലെ പി​ഴ​വു​ക​ൾ നി​ക​ത്തു​ക തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ്ണ​മാ​യ ജോ​ലി​ക​ൾ സ്വ​യം പൂ​ർ​ത്തി​യാ​ക്കും. ഒ​രു ജോ​ലി നി​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഗ്രോ​ക്ക് ബോ​ട്ടി​ന് കാ​ണി​ച്ചു കൊ​ടു​ത്താ​ൽ, ആ ​രീ​തി ഓ​ർ​ത്തു വെ​ച്ച് ഭാ​വി​യി​ൽ സ​മാ​ന ജോ​ലി​ക​ൾ സ്വ​യം ചെ​യ്യും.

സെ​യി​ൽ​സ്, എ​ഞ്ചി​നീ​യ​റിം​ഗ്, റി​ക്രൂ​ട്ട്‌​മെ​ന്‍റ് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കാ​യി ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കാം. ഇ​വ​യ്ക്ക് പ​ര​സ്പ​രം വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും സാ​ധി​ക്കും.

നി​ല​വി​ൽ സൂ​പ്പ​ർ ഗ്രോ​ക്ക് ഹെ​വി , ക​ർ​സ​ർ അ​ൾ​ട്രാ, ക​ർ​സ​ർ ടീം​സ് പ്രീ​മി​യം വ​രി​ക്കാ​ർ​ക്ക് ഡെ​സ്ക്ടോ​പ്പി​ലും ഐ​ഒ​എ​സി​ലും ഇ​ത് ല​ഭ്യ​മാ​ണ്. വി​ൻ​ഡോ​സി​ലും ബോ​ട്ട് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഉ​ട​ൻ ത​ന്നെ ഈ ​ഫീ​ച്ച​ർ ല​ഭി​ക്കും.

Tags : technology elonmusk grokbot Aigent Computer

Recent News

Corehub Up